
തിരുവനന്തപുരം : പൂനെയിൽ നടന്ന ദേശീയ അണ്ടർ -9 പെൺകുട്ടികളുടെ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ദിവി ബിജേഷ് വെള്ളി നേടി.11 റൗണ്ടുകളിൽ 9.5 പോയിന്റാണ് ദിവി നേടിയത്.ഇതോടെ ഈവർഷം നടക്കുന്ന ഏഷ്യൻ, വേൾഡ് കേഡറ്റ് അണ്ടർ 10 മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും ദിവി നേടി.
കഴിഞ്ഞമാസം തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.റാപ്പിഡ് വിഭാഗത്തിലെ വ്യക്തിഗത വെങ്കലമെഡലും ദിവിക്ക് ലഭിച്ചു. ജേഷ്ഠൻ ദേവ്‌നാഥ് അണ്ടർ -15 ടീമിനത്തിൽ വെങ്കലം നേടിയിരുന്നു.
ദിവി കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിനിയും ബിജേഷിന്റെയും പ്രഭയുടെയും മകളുമാണ്. ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി കിരീടം നേടിയിരുന്നു. ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം, കോമൺവെൽത്ത് റാപ്പിഡ് ചെസ് അണ്ടർ 10 ചാമ്പ്യൻ , ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി,വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ചാമ്പ്യൻ. വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം വെള്ളി, ഫിഡെ വേൾഡ് കപ്പ് (8-12 പ്രായപരിധി)അഞ്ചാം സ്ഥാനം എന്നിവയാണ് ദിവിയുടെ മറ്റ് പ്രധാന മെഡൽ നേട്ടങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |