
തിരുവനന്തപുരം: ഗോഹട്ടിയിൽ നടക്കുന്ന അണ്ടർ-23 വനിത ട്വന്റി-20 ട്രോഫിക്കുള്ള കേരള ടീമിനെ ആൾറൗണ്ടർ നജ്ല സി.എം.സി നയിക്കും. കഴിഞ്ഞ മാസം നടന്ന സീനിയർ വനിത ഏകദിന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് നജ്ലയെത്തേടി ക്യാപ്ടൻസി എത്താൻ വഴിയൊരുക്കിയത്. റുമേലി ധർ ആണ് കേരളത്തിന്റെ മുഖ്യ പരിശീലക. ലീഗ് സ്റ്റേജിൽ ഗ്രൂപ്പ് എയിലുള്ള കേരളം ഞായറാഴ്ച ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെതിനേരിടും.
കേരള ടീം : നജ്ല സി.എം.സി ( ക്യാപ്ടൻ), അനന്യ കെ. പ്രദീപ്, വൈഷ്ണ എം.പി,അഖില പി, സൂര്യ സുകുമാർ, നിത്യ ലൂർദ്, പവിത്ര ആർ.നായർ, ഭദ്ര പരമേശ്വരൻ, സ്റ്റെഫി സ്റ്റാൻലി, അബിന എം, അജന്യ ടി.പി, അലീന എം.പി, അലീന ഷിബു, ശ്രുതി എസ്, ഐശ്വര്യ എ.കെ, ദിയ ഗിരീഷ്, മാളവിക സാബു. അസിസ്റ്റന്റ് കോച്ച് - ഷബിൻ പാഷ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |