
ബ്രിസ്ബേൻ : ലോക ഒന്നാം നമ്പർ വനിതാ താരം അര്യാന സബലേങ്ക ബ്രിസ്ബേൻ ഇന്റർനാഷണൽ ടെന്നിസ് ചാമ്പ്യനായി. ബെലാറസുകാരിയ സബലേങ്ക ഫൈനലിൽ റഷ്യക്കാരി പോളിന കുദർമെറ്റോവയെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോർ : 4-6,6-2,6-2. ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു സബലേങ്കയുടെ വിജയം.
സബലേങ്കയുടെ കരിയറിലെ 18-ാം കിരീടമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |