
ഗോഹട്ടി: വനിതാ അണ്ടർ- 23 ട്വന്റി- 20 ക്രിക്കറ്റിൽ ജാർഖണ്ഡിനെ ആറുറൺസിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ആൾഔട്ടായി. 24 റൺസെടുത്ത പി . അഖിലയാണ് കേരളത്തിന്റെ ടോപ് സ്കോറർ.ജാർഖണ്ഡിന് വേണ്ടി ഓപ്പണർ ഇള ഖാൻ 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ചു. അജന്യ ടി പി മൂന്നും ഐശ്വര്യ എ കെ , ഭദ്ര പരമേശ്വരൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |