
ക്രൈസ്റ്റ് ചർച്ച് : രണ്ടുവർഷത്തിലേറെയായി ദേശീയ ടീമിൽ ഇടംലഭിക്കാത്ത ന്യൂസിലാൻഡ് ക്രിക്കറ്റർ മാർട്ടിൻ ഗപ്ടിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2022 ഒക്ടോബറിൽ ബംഗ്ളാദേശിനെതിരായ ട്വന്റി-20 പരമ്പരയിലാണ് 38കാരനായ ഗപ്ടിൽ അവസാനമായി കിവീസ് കുപ്പായത്തിൽ കളിച്ചത്. 198 ഏകദിന മത്സരങ്ങളും 122 ട്വന്റി-20യും 47 ടെസ്റ്റും കളിച്ചിട്ടുണ്ട്. വിവിധ ആഭ്യന്തര ലീഗുകളിൽ കളി തുടരുമെന്ന് ഗപ്ടിൽ അറിയിച്ചിട്ടുണ്ട്.
237*
ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറിന് ഉടമയാണ് ഗപ്ടിൽ. 2015 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 163 പന്തുകളിൽ 24 ഫോറുകളും 11 സിക്സുകളും അടക്കം ഗപ്ടിൽ പുറത്താകാതെയാണ് 237 റൺസ് നേടിയത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ 10 പുരുഷ ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ. 2014ൽ ലങ്കയ്ക്ക് എതിരെ 264 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ. രോഹിത് മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
3
ഫോർമാറ്റുകളിലും സെഞ്ച്വറികൾ നേടിയിട്ടുള്ള 25 അന്താരാഷ്ട്ര താരങ്ങളിലും രണ്ട് ന്യൂസിലാൻഡ് താരങ്ങളിലും ഒരാളാണ് ഗപ്ടിൽ.
2009 മാർച്ചിൽ ഇന്ത്യയ്ക്കെതിരെ ഹാമിൽട്ടണിൽ ടെസ്റ്റ് അരങ്ങേറ്റം.
2016ൽ ഇന്ത്യയ്ക്ക് എതിരെ തന്നെ ഇൻഡോറിൽ അവസാന ടെസ്റ്റ്
47 ടെസ്റ്റുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും 17 അർദ്ധസെഞ്ച്വറികളുമടക്കം 29.38 ശരാശരിയിൽ 2586 റൺസ്.
2009 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓക്ലാൻഡിൽ ഏകദിന അരങ്ങേറ്റം.
2022 സെപ്തംബറിൽ കെയിൻസിൽ ഓസീസിനെതിരെ അവസാന ഏകദിനം.
198 ഏകദിനങ്ങളിൽ നിന്ന് 18 സെഞ്ച്വറികളും 39 അർദ്ധസെഞ്ച്വറികളുമടക്കം 41.73ശരാശരിയിൽ 7346 റൺസ്.
2009 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ സിഡ്നിയിൽ ട്വന്റി-20 അരങ്ങേറ്റം.
2022 ഒക്ടോബറിൽ ബംഗ്ളാദേശിനെതിരെ ക്രൈസ്റ്റ്ചർച്ചിൽ അവസാന ട്വന്റി-20.
112 ട്വന്റി-20 മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ച്വറികളും 20 അർദ്ധസെഞ്ച്വറികളുമടക്കം 31.81 ശരാശരിയിൽ 3531 റൺസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |