SignIn
Kerala Kaumudi Online
Saturday, 24 October 2026 12.50 AM IST

ഓസ്ട്രേലിയൻ ഓപ്പൺ ഫിക്സ്ചർ റെഡി നാെവാക്കിനെതിരെ ബസവറെഡ്ഡി

tennis

മെൽബൺ : ഞായറാഴ്ച മെൽബണിൽ തുടങ്ങുന്ന സീസണിലെ ആദ്യ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫിക്സ്ചർ തയ്യാറായി. പുരുഷ വിഭാഗത്തിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനെ ആദ്യ റൗണ്ടിൽ നേരിടുന്നത് ഇന്ത്യൻ വംശജനായ അമേരിക്കൻ താരം നിഷേഷ് ബസവറെഡ്ഡിയാണ്. 19കാരനും എ.ടി.പി റാങ്കിംഗിലെ 138-ാം സ്ഥാനക്കാരനുമായ ബസവറെഡ്ഡി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം ടൂർണമെന്റിൽ ക ളിക്കാനെത്തുന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശികളാണ് ബസവറെഡ്ഡിയുടെ മാതാപിതാക്കൾ. കാലിഫോർണിയയിൽ ജനിച്ച താരത്തിന്റെ വിദ്യാഭ്യാസവും ഇവിടെയാണ്.

മറ്റൊരു ഇന്ത്യൻ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ ചെക് റിപ്പബ്ളിക്കിന്റെ തോമസ് മചാക്കിനെ നേരിടും.കഴിഞ്ഞവർഷം ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ട് വരെയെത്തിയ താരമാണ് സുമിത്. അന്ന് 137-ാം റാങ്കുകാരനായിരുന്ന സുമിത് കസാഖിസ്ഥാന്റെ ബുബ‌്ളിക്കിനെയാണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. രണ്ടാം റൗണ്ടിൽ ചെെനീസ് താരം യൂൺചെംഗിനോട് തോൽക്കുകയും ചെയ്തു. ഇത്തവണ 96-ാം റാങ്കിലാണ് സുമിത്.

വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ബെലാറൂസിന്റെ അര്യാന സബലേങ്ക ആദ്യ റൗണ്ടിൽ 2017ലെ യു.എസ് ഓപ്പൺ ജേതാവ് സൊളാനേ സ്റ്റീഫൻസിനെ നേരിടും. അമേരിക്കൻ താരം കോക്കോ ഗൗഫ് ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരി സോഫിയ കെനിനെയും മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്ക കരോളിൻ ഗാർഷ്യയേയും നേരിടും. ഇഗ ഷ്വാംടെക്കിന് ആദ്യ റൗണ്ടിൽ സിനിയാക്കോവയാണ് എതിരാളി.

ഗ്രാൻസ്ളാം ടൂർണമെന്റിൽ കളിക്കുന്ന ആദ്യ ലെബനീസ് താരമായി ഹാദി ഹബീബ് ഈ ടൂർണമെന്റിൽ ചരിത്രം കുറിക്കു കുറിക്കും. ക്വാളിഫയിംഗ് റൗണ്ട് വിജയിച്ചാണ് ഹാദി മെയിൻ ഡ്രോയിൽ ഇടം പിടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TENNIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360