SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

ആദ്യ ഏകദിനത്തിന് ഇന്ത്യൻ വനിതകൾ

cricket

ഇന്ത്യ Vs അയർലാൻഡ്

11 am മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും

രാജ്കോട്ട് : അയർലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു. രാജ്കോട്ടിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും. ഇതാദ്യമായാണ് ഐറിഷ് വനിതകളുമായി ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. പുതുവർഷത്തിലെ ഇന്ത്യൻ വനിതകളുടെ ആദ്യ മത്സരവും കൂടിയാണിത്.12നും 15നുമാണ് മറ്റ് രണ്ട് മത്സരങ്ങൾ.

സ്ഥിരം ക്യാപ്ടൻ ഹർമൻപ്രീത് കൗർ വിശ്രമത്തിലായതിനാൽ സ്മൃതി മാൻഥനയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. മലയാളിതാരം മിന്നുമണി ടീമിലുണ്ട്. വിൻഡീസിനെതിരെ ഏകദിന ,ട്വന്റി-20 പരമ്പരകൾ നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ വനിതകൾ കളത്തിലിറങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360