
ദുബായ്: ഇന്ത്യൻ പേസ് ഇതിഹാസം ജസ്‌പ്രീത് ബുംറയെ ഡിസംബറിലെ ഏറ്റവും മികച്ച പുരുഷ താരമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തു. ബോർഡർ - ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടമാണ് ബുംറയെ ഡിസംബറിലെ പ്ലെർ ഓഫ് ദി മന്ദായി തിരഞ്ഞെടുക്കാൻ കാരണം. ഡിസംബറിൽ 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 14.22 ആവറേജിൽ 22 വിക്കറ്റാണ് ബുംറ നേടിയത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനേയും ദക്ഷിണാഫ്രിക്കയുടെ ഡേൻ പാറ്റേഴ്‌സസണേയും മറികടന്നാണ് ബുംറ ഡിസംബറിലെ താരമായത്. പരമ്പരയിൽ 1-3ന് ഇന്ത്യ തോറ്റെങ്കിലും മാൻ ഓഫ് ദിസീരീസായത് ബുംറയായിരുന്നു. പരമ്പരയ്ക്കിടയിൽ ടെസ്റ്റിൽ 200 വിക്കറ്റ് നേട്ടവും ബുംറ തികച്ചിരുന്നു.. ഏറ്റവും കുറഞ്ഞ ബോളുകളിൽ ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച താരമെന്ന നേട്ടവും ബുറ സ്വന്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |