SignIn
Kerala Kaumudi Online
Friday, 23 October 2026 4.19 PM IST

ജോഷിത ജോറാക്കി, ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം

d

ക്വലാലംപൂ‌ർ: അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വെസ്റ്റിൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ഗംഭരമായി തുടങ്ങി. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ട‌പ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ ഇന്ത്യ 13.2 ഓവറിൽ 44 റൺശസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 1 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വെറും 4.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (47/1)​. തുടക്കത്തിലേ തുട‌ർച്ചയായി രണ്ട് വിക്കറ്റ് വീഴ്‌ത്തി വെസ്റ്റിൻഡീസിന്റെ തകർച്ചയ്‌ക്ക് തുടക്കം കുറിച്ച് 2 വിക്കറ്റ് വീഴ്‌ത്തിയ മലയാളി പേസർ ജോഷിത വി.ജെയാണ് കളിയിലെതാരം.

ജോഷിത 2 ഓവറിൽ 5 വിക്കറ്റ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്‌ത്തിയത്. പരുണിക സിസോദിയ 2.2 ഓവറിൽ 7 റൺസ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആയുഷി ശുക്ല 4 ഓവറിൽ 1 മെയ്‌ഡനുൾപ്പെടെ 6 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്‌ത്തി. കെനിക കസാറിനും (15)​ അസാബ കലണ്ടറിനും (12)​ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. അഞ്ച് ബാറ്റർമാ‌ർ ഡക്കായി പുറത്തായി. മൂന്ന് പേരാണ് റണ്ണൗട്ടായത്.

നാലാമത്തെ ഓവറിലെ അഞ്ചാം പന്തിൽ വിൻഡീസ് ഓപ്പണറും ക്യാപ്ടനുമായ സമര രാംനാഥിനെ (3)​ വിക്കറ്റിന് മുന്നിൽക്കുടുക്കിയ ജോഷിത അടുത്ത പന്തിൽ നൈജന്നി കുംബർബാച്ചിനെ സനിക ചാൽക്കെയുടെ കൈയിൽ എത്തിച്ച് ഗോൾഡൻ ഡക്കാക്കിയുമാണ് വിൻഡീസിന്റെ തകർച്ച തുടങ്ങിവച്ചത്. പിന്നീട് ഒരുഘട്ടത്തിൽ പോലും വൻഡീസിന് ആധിപത്യം നേടാനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ ജി.ത്രിഷ (4)​ ആദ്യപന്തിൽ തന്നെ ഫോറടിച്ച് തുടങ്ങിയെങ്കിലും അടുത്ത പന്തിൽ ജസാറ ക്ലാസൻ സ്വന്തം ബൗളിംഗിൽ പടികൂടി പുറത്താക്കി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ സനിക ചൽക്കെ (11 പന്തിൽ 18)​,​ ജി കമാലിനിക്കൊപ്പം (13 പന്തിൽ 16)​ ഇന്ത്യയെ അതിവേഗം വിജയലക്ഷ്യത്തിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360