SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

ഏഴഴകുള്ള ബാഴ്സ

barcalona

ലാ ലിഗയിൽ ബാഴ്സലോണ 7-1ന് വലൻസിയയെ തോൽപ്പിച്ചു

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഏഴുഗോളുകൾക്ക് വലൻസിയെ തോൽപ്പിച്ച് ബാഴ്സലോണ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിട്ടിൽ ഫ്രെങ്കി ഡിയോംഗ്, എട്ടാം മിനിട്ടിൽ ഫെറാൻ ടോറസ്,14-ാം മിനിട്ടിൽ റഫീഞ്ഞ,24,45+4 മിനിട്ടുകളിൽ ഫെർമിൻ ലോപസ്,66-ാം മിനിട്ടിൽ റോബർട്ട് ലെവാൻഡോവ്സ്കി എന്നീ ബാഴ്സ താരങ്ങൾ വലൻസിയ വലകുലുക്കി. 75-ാം മിനിട്ടിൽ വലൻസിയുടെ സെസാർ തരേഗ സ്വന്തം വലയിലേക്ക് പന്തുതട്ടിയിട്ടു. 59-ാം മിനിട്ടിൽ ഹ്യൂഗോ ഡുറോയാണ് ബാഴ്സ വലകുലുക്കിയത്.

21 മത്സരങ്ങളിൽ 42 പോയിന്റുള്ള ബാഴ്സ ലാ ലിഗ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വാരാന്ത്യത്തിൽ വയ്യഡോലിഡിനെ 3-0ത്തിന് തോൽപ്പിച്ച റയൽ മാഡ്രിഡ് 49 പോയിന്റുമായി ഒന്നാമതുണ്ട്. കിലിയൻ എംബാപ്പെയുടെ ഹാട്രിക്കിലൂടെയാണ് റയൽ വയ്യഡോലിഡിനെ തകർത്തത്. 45 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BARCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360