
വിക് ആൻ സീ : നെതർലാൻഡ്സിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ വനിതാ ഗ്രാൻഡ്മാസ്റ്റർ വൈശാലിക്ക് എതിരായ മത്സരത്തിന് മുമ്പ് ഉസ്ബക്കിസ്ഥാന്റെ പുരുഷ ഗ്രാൻഡ്മാസ്റ്റർ നോദിർബെക്ക് യാക്കൂബയോവ് ഹസ്തദാനം നടത്താൻ വിമുഖത കാട്ടിയത് വിവാദമായി. യാക്കൂബയോവ് വന്നപ്പോൾ വൈശാലി ഹസ്തദാനത്തിനായി കൈ നീട്ടിയിരുന്നു. മതപരമായ കാരണങ്ങളാലാണ് സ്ത്രീകൾക്ക് കൈകൊടുക്കാത്തതെന്ന് യാക്കൂബയോവ് വിശദീകരിച്ചു. മറ്റ് വനിതാ താരങ്ങൾക്കും യാക്കൂബയോവ് കൈ നൽകിയിരുന്നില്ല. എന്നാൽ ആ എതിരാളികളോട് മത്സരത്തിന് മുമ്പ് താൻ അക്കാര്യം പറഞ്ഞിരുന്നതായും വൈശാലിയോട് ഇക്കാര്യം പറയാൻ കഴിയാതിരുന്നതുകൊണ്ടാണ് അവർ കൈ നീട്ടിയതെന്നും യാക്കൂബയോവ് വിശദീകരിച്ചു. എന്നാൽ 2023ലെ ടൂർണമെന്റിൽ മറ്റൊരു ഇന്ത്യൻ വനിതാ താരം ദിവ്യ ദേശ്മുഖിന് ഇദ്ദേഹം ഷേക് ഹാൻഡ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |