
കോഴിക്കോട ് : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ബെംഗളുരു എസ്.സിയെ തോൽപ്പിച്ചു. നാച്ചോ അബിലിദോയാണ് ഗോകുലത്തിന്റെ രണ്ട് ഗോളുകളും നേടിയത്.എട്ടാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ. 89-ാം മിനിട്ടിൽ രണ്ടാം ഗോൾ പിറന്നു.എന്നാൽ ഇൻജുറി ടൈമിൽ സലാം രഞ്ജൻ സിംഗ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് ഗോകുലത്തിന് തിരിച്ചടിയായി.
11 മത്സരങ്ങളിൽ നിന്ന് അഞ്ചാം വിജയം നേടിയ ഗോകുലം 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.21 പോയിന്റുള്ള നാംധാരിയാണ് ഒന്നാം സ്ഥാനത്ത്. 10 കളികളിൽ നിന്ന് 19 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |