SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

ആഹ്ളാദത്തിൽ ജോഷിതയുടെ കുടുംബം

joshi

കൽപ്പറ്റ: അണ്ടർ19 വനിതാ ട്വന്റി-20ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ അത്യാഹ്ലാദത്തിൽ ആയിരുന്നു ടീമംഗമായ കൽപ്പറ്റ സ്വദേശി ജോഷിതയുടെ കുടുംബം. ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കപ്പുയർത്തിയ ഫൈനൽ മത്സരം ജോഷിതയുടെ അമ്മ ശ്രീജയും സഹോദരിജോഷ്നയും അമ്പിലേരി ഗ്രാമത്ത് വയലിലെ വീട്ടിൽ ടെലിവിഷനിലാണ് കണ്ടത്. കളി ആരംഭിച്ചത് മുതൽ അവസാനിക്കും വരെ ടെലിവിഷനു മുമ്പിൽ നിന്നും ശ്രീജയുംജോഷ്നയും എഴുന്നേറ്റില്ല. വിജയം ഉറപ്പാക്കിയതോടെ പിന്നീട് ആഹ്ലാദമായിരുന്നു. ഇന്ത്യൻ ടീമിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇത്രയും മികച്ച വിജയംനേടുമെന്ന് ഒരിക്കൽപോലും കരുതിയില്ല. മകളുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അമ്മ ശ്രീജ പറഞ്ഞു. തെങ്ങിന്റെ മടൽ വെട്ടി ബാറ്റ് ഉണ്ടാക്കി നൽകി അച്ഛൻ ജോഷിയാണ്‌ ജോഷിതയെ ക്രിക്കറ്റിലേക്ക് നയിച്ചത്. പിന്നീട് മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ പരിശീലനം തുടങ്ങി. എമിലി എഫ്.സി.എം ക്ലബ്ബ് അക്കാലത്ത് എല്ലാ സഹായവും നൽകി.
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ക്യാമ്പിൽ അവസരം ലഭിച്ചതോടെയാണ് വഴിത്തിരിവായത്. ജസ്റ്റിൻ ,ദീപ്തി എന്നിവരായിരുന്നു കൃഷ്ണഗിരിയിലെ പരിശീലകർ.കേരള ക്രിക്കറ്റ് അസോസിയേഷന്റെയും,ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയുംജോഷിക്ക് ഉണ്ടായിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാന്റെ പിന്തുണയും മകളുടെ വളർച്ചയ്ക്ക് സഹായകരമായെന്ന് ശ്രീജ പറയുന്നു. ഇന്ത്യൻ സീനിയർ ടീമിൽ കൂടിജോഷിത അംഗമാകുമെന്ന പ്രതീക്ഷയിലാണ് താൻ. അവൾക്ക് അതിന് കഴിയും. അവൾ മിടുക്കിയാണ് ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും അവൾക്കുണ്ട്. ഇനി ആ ശുഭവാർത്ത കൂടികേൾക്കാനാണ് കാത്തിരിക്കുന്നതെന്നും ശ്രീജ പറയുന്നു.
കൽപ്പറ്റ മൈതാനി ഗ്രാമത്തുവയലിലാണ്‌ ജോഷിതയും കുടുംബവും താമസിക്കുന്നത്.ജോഷിയുടെനേട്ടത്തിൽ ആഹ്ലാദം പങ്കിടാനായി നാട്ടുകാരും വീട്ടിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, JOSHITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360