
തിരുവനന്തപുരം: 64-ാമത് കേരള പോളിടെക്നിക് കോളേജ് കായികമേളയുടെ ഗെയിംസ് വിഭാഗങ്ങളിലെ മത്സരങ്ങൾ 8 മുതൽ 26 വരെ ആലപ്പുഴ കാർമൽ പോളിടെക്നിക് കോളേജിൽ നടക്കും. 110 കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. 8ന് ബാൾ ബാഡ്മിന്റൺ, 9ന് ടെബിൾ ടെന്നിസ്, 10ന് ഷട്ടിൽ ബാഡ്മിന്റൺ, 13ന് വോളിബോൾ, 15ന് ബാസ്കറ്റ്ബോൾ, 16 മുതൽ 20 വരെ ക്രിക്കറ്റ്, 24 മുതൽ 26 വരെ ഫുട്ബോൾ എന്നീ മത്സരങ്ങൾ നടക്കും. മാർച്ച് 4 മുതൽ 6 വരെ നടക്കുന്ന അത്‌ലറ്റിക് മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും നടക്കുമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ.സീമ, വെണ്ണിക്കുളം ഗവ.പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ടി.ടി.മഞ്ജുഷ, കായികമേള സെക്രട്ടറി ഡോ.കെ.ആർ.രാജേഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |