SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

സഞ്ജുവിന്റെ വിരലിന് പൊട്ടൽ, ആറാഴ്‌ച വിശ്രമം

s

രഞ്ജി നഷ്‌ടമാകും, ഐ.പി.എല്ലിൽ കളിക്കാം

തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരെ മുംബയിലെ വാങ്കഡെയിൽ നടന്ന അ‌ഞ്ചാം ട്വന്റി-20ക്കിടെ വലത്തേക്കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറാഴ്‌ച വിശ്രമം. വിരലിന് പൊട്ടലുണ്ട്. ഇന്ത്യൻ ഇന്നിംഗ്‌സിലെ ഒന്നാം ഓവറിൽ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിന്റെ പന്ത് കൊണ്ടാണ് സഞ്ജുവിന് പരിക്കേറ്റത്.

ഇതോടെ ഈ മാസം 8ന് തുടങ്ങുന്ന രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി സ‌ഞ്ജുവിന് കളിക്കാനാകില്ല. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കാശ്‌മീരാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ. അതേസമയം മാർച്ച് 21ന് ആരംഭിക്കുന്ന ഐ.പി.എല്ലിൽ താരത്തിന് കളിക്കാനാകുമെന്നാണ് ബി.സി.സി.ഐയോട് അടുത്തവൃത്തങ്ങൾ അറിയിച്ചത്.

അഞ്ചാം ട്വന്റി-20യിൽ ഇന്നിംഗ്സിലെ ആദ്യ പന്തിൽ ആർച്ചറെ സിക്സടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാൽ മൂന്നാം പന്തിൽ പരിക്കേറ്റതോടെ മത്സരം അൽപനേരം നിറുത്തി വച്ചു. പിന്നീട് ഫിസിയോയെത്തി പരിശോധിച്ചശേഷം ബാൻഡേജ് ചുറ്റിയാണ് സഞ്ജു കളി തുടർന്നത്. പരിക്കേറ്റിട്ടും. ആർച്ചർക്കെതിരെ ഒന്ന് വീതം സിക്സും ഫോറും നേടിയ സഞ്ജു എന്നാൽ അടുത്ത ഓവറിൽ വുഡിന്റെ പന്തിൽ പുറത്താവുകയായിരുന്നു. സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് ഇന്ത്യയ്‌ക്കായി മത്സരത്തിൽ കീപ്പ് ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360