SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

പവന് സെഞ്ച്വറി,​കേരളം മികച്ച സ്കോറിലേക്ക്

d

ബംഗളൂരു: സി കെ നായിഡു ട്രോഫിയിൽ കർണാടകയ്ക്ക് എതിരെ കേരളം രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ 333 റൺസിന്റെ ലീഡുണ്ട്. സെഞ്ച്വറി നേടിയ പവൻ ശ്രീധറിന്റെ ബാറ്റിംഗാണ് കേരളത്തിന് കരുത്തായത്. 43/1 എന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളിതുടങ്ങിയത്.പവൻ 120 റൺസ് നേടി.

ഒമർ അബൂബക്കർ 69 റൺസെടുത്ത് പുറത്തായി.കളി നിർത്തുമ്പോൾ കിരൺ സാഗർ 50 റൺസുമായി ക്രീസിലുണ്ട്. 48 പന്തുകളിൽ 18 റൺസുമായി ബാറ്റിങ് തുടരുന്ന എം. യു ഹരികൃഷ്ണൻ്റെ പ്രകടനവും നിർണായകമായി. കർണാടകയ്ക്ക് വേണ്ടി കെ ശശികുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, PAWAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360