SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 AM IST

വാട്ടർ ഗോൾഡ്!

d

ദേശീയ ഗെയിംസ്; പത്താം ദിനം 2സ്വർണം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വേദിയാകുന്ന 38-ാം ദേശീയ ഗെയിംസിന്റെ പത്താം ദിനത്തിൽ 2 വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി കേരളത്തിന്റെ മെഡൽ വേട്ട. വാട്ടർപോളോയിൽ വനിതാ ടീമും 100 മീ​റ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും കേരളത്തിന്റെ അക്കൗണ്ടിൽ ഇന്നലെ സ്വർണമെത്തിച്ചു.

3x3 ബാസ്‌ക്ക​റ്റ്‌ബോളിൽ കേരളം ഇരട്ടവെള്ളി നേടി. പുരുഷൻമാരുടെ വാട്ടർപോളോയിലായിരുന്നു വെങ്കല നേട്ടം.

ഹാട്രിക്ക് ഹർഷിത

നീ​ന്ത​ലി​ൽ​ ​ഹ​ർ​ഷി​ത​ ​ജ​യ​റാം​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​മൂ​ന്നാം​ ​സ്വ​ർ​ണ​മാ​ണ് ​ഇ​ന്ന​ലെ​ ​നീ​ന്തി​ ​നേ​ടി​യ​ത്.100​ ​മീ​​​റ്റ​ർ​ ​ബ്ര​സ്റ്റ് ​സ്ട്രോ​ക്കി​ലാ​ണ് ​ഇ​ന്ന​ലെ​ ​ഹ​ർ​ഷി​ത​ ​പൊ​ന്നാ​യ​ത്.​ 1.14.34​ ​സെ​ക്ക​ൻ​ന്റി​ലാ​യി​രു​ന്നു​ ​ഹ​ർ​ഷി​ത​യു​ടെ​ ​സു​വ​ർ​ണ​ ​ഫി​നി​ഷ്.​ നേരത്തേ200​ ​മീ​​​റ്റ​ർ​ ​ ​ബ്രസ്റ്റ് സ്‌ട്രോക് ,​ 50​ ​മീ​​​റ്റ​ർ​ ​ബ്രസ്റ്റ് സ്‌ട്രോക്്എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ലാ​ണ് ​ഹ​ർ​ഷി​ത​ ​സ്വ​ർ​ണം​ ​നേ​ടി​യ​ത്.​ ​​ ​തൃ​ശു​ർ​ ​സ്വ​ദേ​ശി​നി​യാ​യ ഹർഷിത ബം​ഗ​ളൂ​രു​വി​ലാണ്​ ​സ്ഥി​രം​ ​താ​മ​സം.

ഗോൾഡൻ ഗേൾസ്
വനിതകളുടെ വാട്ടർപോളോയിൽ ഫൈനലിൽ മഹാരാഷട്രയെ 11-7ന് കീഴടക്കിയാണ് കേരളം സ്വർണം നേടിയത്. ദേശീയ ഗെയിംസിൽ കേരള വനിതകളുടെ തുടർച്ചയായായ രണ്ടാം സ്വർണ നേട്ടമാണിത്. ഇത്തവണ തോൽവി അറിയാതെയാണ് കേരളത്തിന്റെ സ്വർണ നേട്ടം. നിലവിലെ ദേശീയ മത്സരത്തിലെ ചാമ്പ്യൻമാരും കേരളം ആണ്.
കേരള ടീം അംഗങ്ങൾ: കൃപ, ദേവി സന്തോഷ്, സഫ്വ സക്കീർ, അമിത, അഞ്ജലി കൃഷ്ണ, സുരഭി, അഞ്ജലി, സിവാനി,പ്രിയ, മധുരിമ, വിദ്യാ ലക്ഷ്മി, വന്ദന, വിനോദ് പിഎസ് (പരിശീലകൻ), മിനി മോൾ (മാനേജർ).

ഇരട്ട വെള്ളി
3x3 ബാസ്‌ക്ക​റ്റ്‌ബോളിൽ കേരളത്തിന്റെ വനിതാ,പുരുഷ ടീമകൾ വെള്ളി നേടി. വനിതകളുടെ ഫൈനലിൽ കേരളം ശക്തരായ തെലങ്കാനയോട് 11-21ന് പരാജയപ്പെട്ടു.
മധ്യപ്രദേശിനെതിരെ നടന്ന പുരുഷന്മാരുടെ ഫൈനലിൽ മത്സരം അവസാനിക്കാൻ ഒരു മിനുട്ട് മാത്രം ബാക്കി നിൽക്കെ കേരളം 20-12ന് മുന്നിലായിരുന്നു. ഒരു പോയിന്റ് സ്വന്തമാക്കി സ്വർണം നേടാനുള്ള അവസരം ലഭിച്ചെങ്കിലും സാധിച്ചില്ല. മധ്യപ്രദേശ് അവസാന ഒരു മിനുട്ട് ഉണർന്ന് കളിച്ച് നിശ്ചിത സമയം പിന്നിട്ടപ്പോൾ സമനില പിടിച്ചു. വിജയിയെ നിശ്ചയിക്കാൻ അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യം രണ്ട് പോയിന്റ് സ്വന്തമാക്കി മധ്യപ്രദേശ് സ്വർണം സ്വന്തമാക്കി.

വെങ്കല ശോഭ
പുരുഷന്മാരുടെ വാട്ടർപോളോയിൽ കേരളം വെങ്കലം നേടി. വെങ്കലത്തിനുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാടി ഒ​റ്റപോയിന്റിനാണ് കേരളത്തിന്റെ ജയം. സ്‌കോർ:15-1 4.

റോവിംഗിൽ ഫൈനൽ

റോവിംഗിൽ ലൈ​റ്റ് വെ്റ്റയ് വനിതാ ഡബിൾസ് സ്‌കൾസിൽ കേരളാ ടീം ഫൈനലിലേക്ക് യോഗ്യത നേടി. പുരുഷന്മാരുടെ ഫോർ വിഭാഗത്തിൽ .03 സെക്കൻഡിൽ കേരളത്തിന് ഫൈനൽ യോഗ്യത നഷ്ടമായി. നിലവിൽ ആറ് റോവിംഗ് വിഭാഗത്തിൽ അഞ്ചെണ്ണത്തിൽ കേരളം ഫൈനലിലെത്തിയിട്ടുണ്ട്.

ബീച്ച് വോളിയിൽ ക്വാർട്ടർ
ബീച്ച് ബോളിബോളിൽ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷൻമാർ അവസാന മത്സരത്തിൽ കർണാടകയെ എതിരില്ലാത്ത രണ്ട് സെ​റ്റുകൾക്ക് തോൽപ്പിച്ചു. സ്‌കോർ: 21-17, 21-10. വനിതകളുടെ ടീം ഒന്ന് മഹാരാഷ്ട്റയെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി. എതിരില്ലാത്ത സെ​റ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 22-20, 21-14.
ആർച്ചറിയിൽ കേരള ടീം വ്യക്തികത ഒളിമ്പിക് റൗണ്ടിൽ മത്സരിച്ചെങ്കിലും ആർക്കും യോഗ്യത നേടാൻ സാധിച്ചില്ല. വനിതാ വിഭാഗം ടൈം ട്രയൽ സൈക്ലിംഗിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായിരുന്ന അലീന റെജി നാലാമതായി. 39.351 സെക്കന്റിലാണ് മത്സരം പൂർത്തിയാക്കിയത്.
ബോക്സിംഗിൽ 75 കിലോ ഗ്രാം വിഭാഗത്തിൽ അലീസ സണ്ണി പുറത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360