SignIn
Kerala Kaumudi Online
Friday, 23 October 2026 4.19 PM IST

യൂത്ത് ബാസ്‌ക്കറ്റ്ബോൾ

d

കുന്നംകുളം∙ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ തൃശൂർ ആലപ്പുഴയെ ( 75 -52 ) പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

പെൺകുട്ടികളിൽ ക്വാർട്ടറിൽ കണ്ണൂരിനെ (54-20) തോൽപിച്ച കോഴിക്കോട്, എറണാകുളത്തെ (40-31) പരാജയപ്പെടുത്തിയ ആലപ്പുഴയെ സെമിയിൽ നേരിടും.

രണ്ടാം സെമിയിൽ തൃശൂരും കൊല്ലവും തമ്മിൽ ഏറ്റുമുട്ടും. ക്വാർട്ടറിൽ തിരുവനന്തപുരത്തെ 66-51ന് തോൽപ്പിച്ചാണ് തൃശൂർ സെമിയിൽ എത്തിയത്. കോട്ടയത്തെ 43- 41ന് കീഴടക്കിയാണ് കൊല്ലം സെമിയിൽ കടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASCKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360