
കട്ടക്ക്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കും. ഉച്ചതിരിഞ്ഞ് 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം 4 വിക്കറ്റിന് ജയിച്ച ഇന്ത്യ ഇന്നത്തെ മത്സരവും സ്വന്തമാക്കി പരമ്പര നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. മറുവശത്ത് ട്വന്റി-20 പരമ്പരയിലും തോൽവി വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് ഇന്ന് ജയിച്ച് ഏകദിനത്തിൽ ഒപ്പമെത്താമെന്ന പ്രതീക്ഷയിലാണ്.
കൊഹ്‌ലി ഇൻ
കാൽമുട്ടിലെ പരിക്ക് കാരണം ആദ്യ മത്സരത്തിൽ ഇല്ലായിരുന്ന സൂപ്പർ താരം വിരാട് കൊഹ്‌ലി ഇന്ന് ഇന്ത്യൻ ടീമിലുണ്ടാകും. കൊഹ്‌ലി തിരിച്ചെത്തുമ്പോൾ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ യശ്വസി ജയ്‌സ്വാൾ പുറത്താകാനാണ് സാധ്യത കൂടുതൽ. കൊഹ്‌ലിക്ക് പകരം ആദ്യ ഏകദിനത്തിൽ ടീമിലെത്തിയ ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി മുന്നിൽക്കണ്ട് അർഷ്‌ദീപിന് അവസരം ലഭിച്ചേക്കാം.
വുഡ് വന്നേക്കും
ഇംഗ്ലണ്ട് നിരയിൽ ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസർ മാർക്ക് വുഡ് തിരിച്ചെത്തിയേക്കും. ഹാരി ബ്രൂക്ക് നിരാശപ്പെടുത്തുന്നതാണ് ഇംഗ്ലണ്ടിന്റെ പ്രധാന തലവേദന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |