SignIn
Kerala Kaumudi Online
Friday, 23 October 2026 4.19 PM IST

എട്ടുമെഡലുകൾ വേട്ടയാടി കേരളം

c

ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് ഒരു സ്വർണവും ഏഴ് വെങ്കലങ്ങളും

അത്‌ലറ്റിക്സിന്റെ ആദ്യ ദിവസം പൊന്നിൽതൊടാനായില്ലെങ്കിലും ദേശീയ ഗെയിംസിൽ ഇന്നലെ കേരളം വേട്ടയാടിപ്പിടിച്ചത് എട്ടുമെഡലുകൾ. തായ്‌ക്കൊണ്ടോയിൽ ഒരു സ്വർണവും നാലുവെങ്കലങ്ങളും അത്‌ലറ്റിക്സിൽ മൂന്നുവെങ്കലങ്ങളുമാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്.

വനിതകളുടെ 67 കി.ഗ്രാം തായ്ക്കൊണ്ടോയിൽ മാർഗരറ്റ് മരിയ റെജിയാണ് ഇന്നലെ സ്വർണം നേടിയത്. 63 കിലോ വിഭാഗത്തിൽ ശ്രീജിത്ത്.ബി,53 കിലോ വിഭാഗത്തിൽ ശിവാംഗി.സി,80 കിലോ വിഭാഗത്തിൽ മനു ജോർജ് എന്നിവരും ലയ ഫാത്തിമ, സേബ, കർണിക എന്നിവരടങ്ങിയ ടീമുമാണ് തായ്ക്കൊണ്ടോയിലെ വെങ്കല ജേതാക്കൾ. അത്‌ലറ്റിക്സിൽ വനിതകളുടെ പോൾവാട്ടിൽ മരിയ ജയ്സൺ, പുരുഷ ലോംഗ്ജമ്പിൽ അനുരാഗ് സി.വി, ഡിസ്കസ് ത്രോയിൽ അലക്സ് പി.തങ്കച്ചൻ എന്നിവർ വെങ്കലം നേടി.

ഇതോടെ കേരളത്തിന്റെ ആകെ മെഡലുകളുടെ എണ്ണം 11 സ്വർണവും ഒൻപത് വെള്ളിയും 14 വെങ്കലങ്ങളുമടക്കം 34 ആയി. പട്ടികയിൽ ഒൻപതാമതാണ് കേരളം ഇപ്പോൾ.

മാർഗരറ്റുണ്ടോ, പൊന്നിന് മാർഗമുണ്ട് !

ദേശീയ ഗെയിംസ് സ്വർണത്തിൽ ഹാട്രിക് തികച്ച് മാർഗരറ്റ് മരിയ റെജി

2015ൽ കേരളം ആതിഥ്യം വഹിച്ചപ്പോൾ തുടങ്ങിയതാണ് ദേശീയ ഗെയിംസിലെ മരിയ മാർഗരറ്റ് റെജിയുടെ പൊന്നുവേട്ട. 2022ൽ ഗുജറാത്തിൽ തായ്ക്കൊണ്ടോ ഒഴിവാക്കിയിരുന്നില്ലെങ്കിൽ മാർഗരറ്റിന്റെ കഴുത്തിൽ കിടക്കുന്ന സ്വർണമെഡലുകളുടെ എണ്ണം നാലായേനെ. 2023ൽ ഗോവയിലും പൊന്നണിഞ്ഞ ഈ താരം ഇന്നലെ ഹാട്രിക്കാണ് തികച്ചത്.

ദേശീയ ഗെയിംസായിക്കോട്ടെ, ദേശീയ ചാമ്പ്യൻഷിപ്പായിക്കോട്ടെ, സൗത്ത് ഏഷ്യൻ ഗെയിംസായിക്കോട്ടെ മാർഗരറ്റ് ഉണ്ടെങ്കിൽ സ്വർണമുറപ്പാണെന്നാണ് തായ്‌ക്കൊണ്ടോ താരങ്ങളും പരിശീലകരും പറയുന്നത്.കോട്ടയം സൗത്ത് കല്ലറക്കാരിയായ മാർഗരറ്റ് നേരത്തേ കേരള റവന്യൂ വകുപ്പിൽ ജീവനക്കാരിയായിരുന്നു. ഇപ്പോൾ മുംബയ്‌യിൽ ഇൻകം ടാക്സിലാണ്.


മി​ന്നി​യി​ല്ല,​ ​പൊ​ന്നാ​യി​ല്ല

ദേ​ശീ​യ​ ​ഗെ​യിം​സി​ലെ​ ​അ​ത്‌​ല​റ്റി​ക്സി​ന്റെ​ ​ആ​ദ്യ​ ​ദി​നം​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​പൊ​ന്ന​ണി​ഞ്ഞി​ല്ല.​ ​മൂ​ന്ന് ​വെ​ങ്ക​ല​ങ്ങ​ളി​ലൊ​തു​ങ്ങി​ ​അ​ത്‌​ല​റ്റി​ക്സി​ലെ​ ​കേ​ര​ള​ ​പ്ര​താ​പം.​ ​വ​നി​ത​ക​ളു​ടെ​ ​പോ​ൾ​വാ​ട്ടി​ൽ​ ​മ​രി​യ​ ​ജ​യ്സ​ണും​ ​പു​രു​ഷ​ ​ലോം​ഗ്‌​ജ​മ്പി​ൽ​ ​അ​നു​രാ​ഗ് ​സി.​വി​യും​ ​ഡി​സ്ക​സ് ​ത്രോ​യി​ൽ​ ​അ​ല​ക്സ് .​പി.​ത​ങ്ക​ച്ച​നു​മാ​ണ് ​വെ​ങ്ക​ല​ങ്ങ​ൾ​ ​നേ​ടി​യ​ത്.
പോ​ൾ​വാ​ട്ടി​ൽ​ ​നി​ന്ന് ​ലോം​ഗ്‌​ജ​മ്പി​ലേ​ക്ക് ​മാ​റു​ക​യും​ ​അ​വി​ടെ​ ​നി​ന്ന് ​വീ​ണ്ടും​ ​പോ​ൾ​വാ​ട്ടി​ലേ​ക്ക് ​എ​ത്തു​ക​യും​ ​ചെ​യ്ത​ ​മ​രി​യ​ 3.90​ ​മീ​റ്റ​ർ​ ​ചാ​ടി​യാ​ണ് ​ഇ​ന്ന​ലെ​ ​വെ​ങ്ക​ല​ത്തി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ത​മി​ഴ്നാ​ടി​നാ​ണ് ​ഈ​യി​ന​ത്തി​ലെ​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും.​ 3.95​ ​മീ​റ്റ​ർ​ ​ക്ളി​യ​ർ​ ​ചെ​യ്ത​ ​പ​വി​ത്ര​ ​വെ​ങ്ക​ടേ​ഷ് ​സ്വ​ർ​ണം​ ​നേ​ടി​യ​പ്പോ​ൾ​ 3.90​ ​മീ​റ്റ​ർ​ ​മ​രി​യ​യേ​ക്കാ​ൾ​ ​കു​റ​ഞ്ഞ​ചാ​ൻ​സി​ൽ​ ​ക്ലി​യ​ർ​ ​ചെ​യ്ത​ ​ബ​ർ​ണി​ക്ക​ ​ഇ​ള​ങ്കോ​വ​ൻ​ ​വെ​ള്ളി​യ​ലെ​ത്തി.​ 3.80​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​കേ​ര​ള​ത്തി​ന്റെ​ ​കൃ​ഷ്ണ​ ​ര​ച​ൻ​ ​അ​ഞ്ചാ​മ​താ​യി.


അ​നു​രാ​ഗി​ന്റെ
വെ​ങ്ക​ല​ച്ചാ​ട്ടം​

ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​മീ​റ്റി​ൽ​ 7.90​ ​മീ​റ്റ​ർ​ ​ചാ​ടി​ ​റെ​ക്കാ​ഡി​ട്ടി​രു​ന്ന​ ​കേ​ര​ള​ ​താ​രം​ ​അ​നു​രാ​ഗ് ​സി.​വി​ ​ഇ​ന്ന​ലെ​ ​പു​രു​ഷ​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​ചാ​ടി​യ​ത് 7.56​ ​മീ​റ്റ​ർ​ ​മാ​ത്രം.​ ​അ​നു​രാ​ഗി​ന് ​വെ​ങ്ക​ലം​ ​കൊ​ണ്ട് ​തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്ന​പ്പോ​ൾ​ 7.70​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ന്റെ​ ​ഷാ​ന​വാ​സ് ​ഖാ​ൻ​ ​സ്വ​ർ​ണം​ ​നേ​ടി.

അ​ല​ക്സി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വെ​ങ്ക​ലം
ഇ​ന്ന​ലെ​ ​കേ​ര​ളം​ ​അ​ത്ര​ ​പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന​താ​ണ് ​അ​ല​ക്സ് ​പി.​ത​ങ്ക​ച്ച​ന്റെ​ ​വെ​ങ്ക​ലം.​ ​ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​ടെ​ ​കു​ത്ത​ക​യാ​യ​ ​ഡി​സ്ക​സ് ​ത്രോ​യി​ൽ​ 52.79​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞാ​ണ് ​അ​ല​ക്സ് ​വെ​ങ്ക​ല​ത്തി​ലെ​ത്തി​യ​ത്.​ 55.01​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞ​ ​സ​ർ​വീ​സ​സി​ന്റെ​ ​ഗ​ഗ​ൻ​ദീ​പി​നാ​ണ് ​സ്വ​ർ​ണം.

റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്തി
അ​നി​മേ​ഷ് ​വേ​ഗ​രാ​ജാ​വ്

പു​രു​ഷ​ ​വി​ഭാ​ഗം​ 100​ ​മീ​റ്റ​റി​ൽ​ ​ഒ​ഡി​ഷ​യു​ടെ​ ​അ​നി​മേ​ഷ് ​ഗെ​യിം​സ് ​റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്തി​ ​ഗെ​യിം​സി​ലെ​ ​ഏ​റ്റ​വും​ ​വേ​ഗ​മേ​റി​യ​ ​താ​ര​മാ​യി.​ 10.28​ ​സെ​ക്ക​ൻ​ഡി​ലാ​ണ് ​അ​നി​മേ​ഷ് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ 2022​ ​ഗെ​യിം​സി​ൽ​ ​അ​സാ​മി​ന്റെ​ ​അം​ല​ൻ​ ​ബോ​ർ​ഗോ​ഹെ​യ്ൻ​ ​സ്ഥാ​പി​ച്ചി​രു​ന്ന​ ​റെ​ക്കാ​ഡി​നൊ​പ്പ​മാ​ണ് ​അ​നി​മേ​ഷ് ​ഓ​ടി​യെ​ത്തി​യ​ത്.
വ​നി​ത​ക​ളു​ടെ​ 100​ ​മീ​റ്റ​റി​ൽ​ 11.76​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്ത​ ​മ​ഹാ​രാ​ഷ്ട്ര​യു​ടെ​ ​സു​ദേ​ശ്ന​ ​ശി​വാ​ങ്ക​റി​നാ​ണ് ​സ്വ​ർ​ണം.​ 100​ ​മീ​റ്റ​റി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

റീ​ബ​ ​ആ​റാ​മ​ത്
അ​ത്‌​ല​റ്റി​ക്സി​ലെ​ ​ആ​ദ്യ​ ​ഇ​ന​മാ​യി​രു​ന്ന​ ​വ​നി​ത​ക​ളു​ടെ​ 10000​ ​മീ​റ്റ​റി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​റീ​ബ​ ​അ​ന്ന​ ​ജോ​ർ​ജ് ​(37​മി​നി​ട്ട് 34.73​ ​സെ​ക്ക​ൻ​ഡ്)​ ​ആ​റാം​ ​സ്ഥാ​ന​ത്താ​ണ് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​മ​ഹാ​രാ​ഷ്ട്ര​യു​ടെ​ ​സ​ഞ്ജീ​വ​നി​ ​യാ​ദ​വാ​ണ് ​അ​ത്‌​ല​റ്റി​ക്സി​ലെ​ ​ആ​ദ്യ​ ​സ്വ​ർ​ണ​ത്തി​നു​ട​മ.
പു​രു​ഷ​ ​വി​ഭാ​ഗം​ 10000​ ​മീ​റ്റ​റി​ൽ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ന്റെ​ ​സാ​വ​ൻ​ ​ബ​ർ​വാ​ൾ​ ​(28​ ​മി​നി​ട്ട് 49.93​ ​സെ​ക്ക​ൻ​ഡ്)​ ​ഗെ​യിം​സ് ​റെ​ക്കാ​ഡോ​ടെ​ ​സ്വ​ർ​ണം​ ​നേ​ടി.

മ​നു​ ​ഫൈ​ന​ലിൽ
പു​രു​ഷ​ ​വി​ഭാ​ഗം​ 400​ ​മീ​റ്റ​റി​ന്റെ​ ​ര​ണ്ടാം​ ​ഹീ​റ്റ്സി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​കേ​ര​ള​ത്തി​ന്റെ​ ​മ​നു​ ​ടി.​എ​സ് ​ഫൈ​ന​ലി​ലെ​ത്തി.​സ​ർ​വീ​സ​സി​ന്റെ​ ​മ​ല​യാ​ളി​ ​താ​ര​വും​ ​ക​ഴി​ഞ്ഞ​ ​ഗെ​യിം​സി​ലെ​ ​മെ​ഡ​ലി​സ്റ്റു​മാ​യ​ ​റി​ൻ​സ് ​ജോ​സ​ഫും​ ​ഫൈ​ന​ലി​ലെ​ത്തി.​ ​ഇ​ന്നാ​ണ് ​ഫൈ​ന​ൽ.

വെ​ങ്ക​ല​ ​സി​സ്റ്റേ​ഴ്സ്
താ​യ്ക്കൊ​ണ്ടോ​യി​ൽ​ ​വ​നി​ത​ക​ളു​ടെ​ ​പൂം​സെ​ ​ഗ്രൂ​പ്പ് ​ഇ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​കേ​ര​ള​ത്തി​നാ​യി​ ​വെ​ങ്ക​ലം​ ​നേ​ടി​യ​ ​ടീ​മി​ൽ​ ​അ​ണി​നി​ര​ന്ന​ത് ​സ​ഹോ​ദ​രി​മാ​ർ.​ ​കോ​ഴി​ക്കോ​ട് ​വ​ള്ളി​ക്കു​ന്ന് ​പ​ന്തീ​രാ​ങ്കാ​വ് ​സ്വ​ദേ​ശി​ ​അ​ബൂ​സാ​ദി​ക്കി​ന്റേ​യും​ ​ര​സ്ന​യു​ടേ​യും​ ​മ​ക്ക​ളാ​യ​ ​ല​യ​ ​ഫാ​ത്തി​മ​ ​സി.​കെ​യും​ ​സേ​ബ​ ​സി.​കെ​യു​മാ​ണ് ​ക​ർ​ണി​ക​യ്ക്കൊ​പ്പം​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത്.​ ​ഇ​ള​യ​വ​ളാ​യ​ ​ല​യ​ ​ഫാ​ത്തി​മ​യു​‌​ടെ​ ​ഈ​ ​ഗെ​യിം​സി​ലെ​ ​ര​ണ്ടാം​ ​വെ​ങ്ക​ല​മാ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൂം​സെ​ ​വ്യ​ക്തി​ഗ​ത​ ​ഇ​വ​ന്റി​ലാ​ണ് ​ല​യ​ ​ആ​ദ്യ​ ​വെ​ങ്ക​ലം​ ​നേ​ടി​യ​ത്.

മ​ത്സ​ര​ത്ത​ലേ​ന്ന് ​പ​രി​ക്കി​ൽ​ ​പൊ​ലി​ഞ്ഞു,
സ്വാ​തി​ഷി​ന്റെ​ ​പൊ​ൻ​സ്വ​‌​പ്‌​നം

ഗോ​വ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ത്തി​നാ​യി​ ​ആ​ദ്യ​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്ന​ ​ജിം​നാ​സ്റ്റി​ക്സ് ​താ​രം​ ​കെ.​പി​ ​സ്വാ​തി​ഷി​ന് ​ഇ​ക്കു​റി​ ​പ​രി​ക്കി​ന്റെ​ ​രൂ​പ​ത്തി​ലെ​ത്തി​യ​ ​നി​ർ​ഭാ​ഗ്യം​ ​വി​ന​യാ​യി.​ ​മ​ത്സ​ര​ത്ത​ലേ​ന്ന് ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​തോ​ളി​ന് ​പ​രി​ക്കേ​റ്റ് ​ആ​ശു​പ​ത്രി​യി​ലാ​യ​ ​സ്വാ​തി​ഷി​ന് ​ഇ​ന്ന​ലെ​ ​ആ​ർ​ട്ടി​സ്റ്റി​ക് ​ജിം​നാ​സ്റ്റി​ക്സി​ന്റെ​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​ഇ​റ​ങ്ങാ​നാ​യി​ല്ല.​ ​അ​ക്രോ​ബാ​റ്റി​ക് ​ജിം​നാ​സ്റ്റി​ക്സി​ൽ​ ​മെ​ൻ​സ് ​ഗ്രൂ​പ്പി​ലും​ ​വി​മ​ൻ​സ് ​പെ​യ​റി​ലും​ ​ആ​ദ്യ​ ​ദി​ന​മ​ത്സ​ര​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ്.​ ​മി​ക്സ​ഡ് ​പെ​യ​ർ​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NATIONAL GAME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360