
പി.എസ്.ജിയ്ക്കും ഡോർട്ട്മുണ്ടിനും യുവന്റസിനും ജയം
മാഞ്ചസ്റ്റർ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ആദ്യ പാദത്തിൽ രണ്ട് തവണ പിന്നിൽ നിന്നിട്ടും മാഞ്ചസ്റ്റർ സിറ്റിയെ 3-2ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 19-ാം മിനിട്ടിൽ ഏർലിംഗ് ഹാളണ്ടിലൂടെ 19-ാം മിനിട്ടിൽ തന്നെ ആതിഥേയർ മുന്നിലെത്തി.ഇടവേളയ്ക്ക് പിരിയുമ്പോൾ ഈ ഗോളിന്റെ പിൻബലത്തിൽ സിറ്റി ലീഡ് ചെയ്യുകയായിരുന്നു. എന്നാൽ 60-ാം മിനിട്ടിൽ എംബാപ്പെ റയലിന് സമനല സമ്മാനിച്ചു. 80-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ഹാളണ്ട് പിന്നേയും സിറ്റിയ്ക്ക് ലീഡ് സമ്മാനിച്ചു. സിറ്റി ജയമുറപ്പിച്ചിരിക്കേ 86-ാം മിനിട്ടിൽ ബ്രാഹിം ഡിയാസിലൂടെ റയൽ വീണ്ടും സമനില പിടിച്ചു. സമനിലയെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയുടെ അധികസമയത്ത് (90+2) ജൂഡ് ബെല്ലിംഗ്ഹാം റയലിന്റെ ജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
ഇരുപതാം സ്ഥനക്കാരായി നോക്കൗട്ടിലെത്തിയ ഇറ്റാലിയൻ ക്ലബ് യുവന്റസ് 2-1ന് ഡച്ച് ക്ലബ് പി.എസ്.വിയെ ഒന്നാം പാദത്തിൽ വീഴ്ത്തി.യുവെയുടെ തട്ടത്തിൽ നടന്ന മത്സരത്തിൽ മക്കെന്നിയും സാമുവൽ എംബാഗുളെയുമാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്. ഇവാൻ പെരിസിച്ച് പി.എസ്.വിക്കായി ഒരുഗോൾ മടക്കി.
മറ്റ് മത്സരങ്ങളിൽ ബൊറൂഷ്യ ഡോർട്ട്മുണ്ട് 3-0ത്തിന് സ്പോർട്ടിംഗിനേയു പി.എസ്.ജി ഇതേ സ്കോറിന് ബെഹസ്റ്റിനേയും കീഴടക്കി. രണ്ടാം പാദമത്സരങ്ങൾ ഇരുപതിന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |