SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

സ്റ്റാർക്കുമില്ലാതെ ഓസീസ് ടീം

d

സിഡ്‌നി: ചാമ്പ്യൻസ്ട്രോഫി ടൂ‌ർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് പേസർ മിച്ചൽ സ്റ്റാർക്കും പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാർക്കിന്റെ പിന്മാറ്റം. ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പിന്മാറുന്ന അഞ്ചാമത്തെ ഓസീസ് താരമാണ് സ്റ്റാർക്ക്. ക്യാപ്ടൻ പാറ്റ് കമ്മിൻസിനും ജോഷ് ഹാസൽവുഡും മിച്ചൽ മാർഷും പരിക്ക് മൂലം നേരത്തേ പിന്മാറിയിരുന്നു. മാർകസ് സ്റ്റോയിനിസ് പ്രാഥമിക ടീമിലുണ്ടായിട്ടും ഏകദിനത്തിൽ നിന്ന് വിരമിച്ചു. സ്റ്റീവ് സ്‌ത്താണ് ഓസ്ട്രേലിയൻ ക്യാപ്ടൻ.

ടീം: സ്മിത്ത് (ക്യാപ്ടൻ), സീൻ ആബട്ട്, അലക്സ് ക്യാരെ, ബെൻ ഡ്വാർഷ്യൂസ്, നാഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലെബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ആദം സാംപ, തൻവീസ് സാംഗ, മാത്യു ഷോർട്ട്. ട്രാവലിംഗ് റിസർവ്: കൂപ്പർ കൊണോൻലി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, STARC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360