
സച്ചിനെ ടീമിലെടുത്ത സെലക്ടർ
മുംബയ് : മുംബയ് ക്രിക്കറ്റ് ടീമിന്റെ മുൻ താരവും മുൻ സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു.76-ാംവയസിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.സുനിൽ ഗാവസ്കറുടെ അടുത്ത സുഹൃത്തായിരുന്നു. 26-വയസിലുണ്ടായ ഹൃദയാഘാതത്തോടെ കളിനിറുത്തേണ്ടിവന്ന റെഗെ 1967-78 കാലഘട്ടത്തിൽ മുംബയ്‌ക്ക് വേണ്ടി 52 ഫസ്റ്റ്ക്ളാസ് മത്സരങ്ങളിൽ നിന്ന് 126 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പിന്നീട് സെലക്ടറായും ചീഫ് സെലക്ടറായും ഉപദേശകനായുമൊക്കെ മുംബയ് ക്രിക്കറ്റിനൊപ്പമുണ്ടായിരുന്നു. 1988-89 സീസണിൽ സച്ചിൻ ടെൻഡുൽക്കറെ മുംബയ് ടീമിലെടുത്തപ്പോൾ സെലക്ഷൻ കമ്മറ്റിയിൽ റെഗെയുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |