
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളടീം രഞ്ജി ഫൈനൽ കളിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കി കേരള ക്രിക്കറ്റ് അസോസിഷൻ.നാഗ്പൂരിൽ നടക്കുന്ന ഫൈനൽ കാണാൻ കേരള അണ്ടർ 14 എ,ബി ടീമുകളെയും അണ്ടർ 16 ടീമിനെയും വിമാനത്തിൽ നാഗ്പൂരിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ് കെ.സി.എ. ചരിത്രമുഹൂർത്തം നേരിട്ടുകാണുന്നത് കുട്ടികൾക്ക് പ്രചോദനം പകരുമെന്നതിനാലാണ് ഈ തീരുമാനമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു. കെ.സി.എ 75-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലെ ഫൈനൽ പ്രവേശനം അഭിമാനം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |