SignIn
Kerala Kaumudi Online
Friday, 23 October 2026 5.52 PM IST

ഗംഭീരം ഗുജറാത്ത്

e

ബംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ​ ​ഗു​ജ​റാ​ത്ത് ജയ്‌ന്റ്സ് 6​ ​വി​ക്ക​റ്റി​ന് ​റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കീഴടക്കി. ആ​ദ്യം​ ​ബാ​റ്റ്‌​ചെ​യ്‌​ത​ ​​​ആ​ർ.​സി.​ബി​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 7​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്‌​​​ട​​​ത്തി​​​ൽ​​​ 125​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി.​​​ ​​​മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങി​​​യ​​​ ​​​ഗു​​​ജ​​​റാ​​​ത്ത് ​​16.3​ ​ഓ​വ​റി​ൽ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(126​/4​). 31 പന്തിൽ 58 റൺസുമായി ക്യാപ്ടൻ അഷ് ഗാർഡ്നറാണ് ചേസിംഗിൽ ഗുജറാത്തിന്റെ മുന്നണിപ്പോരാളിയായത്. പോബ് ലിച്ച്‌ഫീൽഡും (പുറത്താകാതെ 30) തിളങ്ങി. നേരത്തേ 33 റൺസെടുത്ത കനിക അഹൂജയാണ് ആർ.സി.ബിയുടെ ടോപ് ‌സ്‌കോററായത്. കനികയെ കൂടാതെ രാഘവി ബിഷ്‌ത് (22), ജോർജിയ വാർഹം (പുറത്താകാതെ 20) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. ഗുജറാത്തിനായി ഡോട്ടിനും കൻവാറും 2 വിക്കറ്റ് വീതം വീഴ്‌ത്തി. ആർ.സി.ബിയുടെ മൂന്നാം തോൽവിയാണിത്.

ഗോവയ്‌ക്ക് ജയം

ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവ എഫ്.സി ഏകപക്ഷീയമായ ഒരുഗോളിന് പഞ്ചാബ് എഫ്.സിയെ കീഴടക്കി. കാൾമക്‌ഹ്യൂഗാണ് 45-ാം മിനിട്ടിൽ ഗോവയുടെ വിജയഗോൾ നേടിയത്. രണ്ട് മത്സരം കൂടി ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് തുടർച്ചയായ നാലാം ജയത്തോടെ 45 പോയിന്റായി. 24 പോയിന്റുള്ള പഞ്ചാബ് 11-ാമതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GUJARATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360