
ക്യാച്ചെടുത്തയുടൻ മുകളിലേക്കെറിഞ്ഞ് ആവേശംകാട്ടിയ ഇന്ത്യൻ ഫീൽഡർ ശുഭ്മാൻ ഗില്ലിനെ താക്കീത് ചെയ്ത് അമ്പയർ.
വരുൺ ചക്രവർത്തിയെറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തിൽ ട്രാവിസ് ഹെഡ് ഉയർത്തിയടിച്ച പന്ത് ശുഭ്മാൻ ഗിൽ കൈപ്പിടിയിലാക്കിയ ആവേശത്തിൽ പെട്ടെന്നുതന്നെ മുകളിലേക്ക് ഉയർത്തിയെറിയുകയായിരുന്നു. നിയമം അനുസരിച്ച് ക്യാച്ചെടുത്തശേഷം പന്ത് ഫീൽഡറുടെ നിയന്ത്രണത്തിലാകണം. ക്യാച്ചെടുത്ത ശേഷം പെട്ടെന്നു തന്നെ പന്ത് റിലീസ് ചെയ്തതിനാലാണ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് താക്കീത് ചെയ്ത ശേഷം വിക്കറ്റ് അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |