SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

സുശീൽ കുമാറിന് ജാമ്യം

sushil

ന്യൂഡൽഹി : 2021ൽ ഡൽഹി ഛത്രസ്ഥൽ സ്റ്റേഡിയത്തിൽ ജൂനിയർ താരം സാഗർ ധൻകർ ആക്രമണത്തിനിരയായി കൊലചെയ്യപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം സുശീൽ കുമാറിന് ഡൽഹി ഹൈക്കോടതി സ്ഥിര ജാമ്യം അനുവദിച്ചു. മൂന്നരവർഷത്തോളമായി സുശീൽ ജയിലിലാണ് . 2021 മേയ് 21നാണ് സുശീൽ അറസ്റ്റിലായിരുന്നത്. 2023ൽ കാൽമുട്ട് ശസ്ത്രക്രിയ്ക്ക് വേണ്ടി ഏഴുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. തനിക്ക് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കുള്ളതായി ഇതുവരെ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന സുശീലിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SUSHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360