SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

പത്മാകർ ശിവാൽക്കർ അന്തരിച്ചു

padmakar

മുംബയ് : ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന സ്പിൻ ബൗളിംഗ് പ്രകടനങ്ങൾ കൊണ്ട് മനം കവർന്ന മുംബയ് ക്രിക്കറ്റ് താരം പത്മാകർ ശിവാൽക്കർ അന്തരിച്ചു. 84 വയസായിരുന്നു. ബിഷൻ സിംഗ് ബേദിയുടെ കാലഘട്ടത്തിലായിപ്പോയെന്നതുകൊണ്ടുമാത്രമാണ് ഇദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നത്. ബോംബേ (മുംബയ്) ക്രിക്കറ്റ് ടീമിന്റെ 10 രഞ്ജി ട്രോഫി കിരീടനേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച താരമാണ്. 2017ൽ ബി.സി.സി.ഐ ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

1961/62- സീസൺ മുതൽ 1987/88 സീസൺ വരെയുള്ള കാലയളവിൽ 124 ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള പത്മാകർ ശിവാൽക്കർ 589 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 1972-73 ലെ രഞ്ജി ട്രോഫി ഫൈനലിൽ തമിട്നാടിനെതിരെ 16 റൺസ് വഴങ്ങി എട്ടുവിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 42 തവണ അഞ്ചുവിക്കറ്റ് നേട്ടവും 13 തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. മുംബയ്ക്ക് വേണ്ടി സുനിൽ ഗാവസ്കർക്കൊപ്പം കളിച്ചിട്ടുള്ള താരമാണ്.

പത്മാകർ ശിവാൽക്കറിനോടുള്ള ആദര സൂചകമായി ഇന്നലെ ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, PADMAKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360