
മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലുകളിൽ ഇന്ന് തകർപ്പൻ പോരാട്ടങ്ങൾ. മുൻ ചാമ്പ്യന്മാരായ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് മറ്റൊരു ജർമ്മൻ വമ്പന്മാരായ ബയേർ ലെവർകൂസനെ നേരിടും. മുൻ ജേതാക്കളായ ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന് ഫ്രഞ്ച് ക്ളബ് പി.എസ്.ജിയും ബാഴ്സലോണയ്ക്ക് പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയുമാണ് എതിരാളികൾ. ഇറ്റാലിയൻ ക്ളബ് ഇന്റർമിലാൻ ഡച്ച് ക്ളബ് ഫെയനൂർദിനെ നേരിടും.
പ്രീ ക്വാർട്ടർ പ്ളേഓഫിൽ കെൽറ്റിക്കിനെ മറികടന്നെത്തിയ ബയേൺ ഇന്ന് സ്വന്തം തട്ടകത്തിലാണ് ലെവർകൂസനെ നേരിടുന്നത്. ലെവർകൂസൻ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് എത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽതന്ന പ്രീക്വാർട്ടർ യോഗ്യത നേടിയ ബാഴ്സലോണയ്ക്കും ലിവർപൂളിനും ഇന്ന് എവേമാച്ചുകളാണ്.ബാഴ്സ സ്പാനിഷ് ലാ ലിഗയിലും ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ള ടീമുകളാണ്.
പ്ളേ ഓഫിൽ മറ്റൊരു ഇറ്റാലിയൻ ക്ലബ് എ.സി മിലാനെ മറികടന്നാണ് ഫെയനൂർദ് പ്രീ ക്വാർട്ടറിൽ ഇന്റർ മിലാനുമായുള്ള പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ആദ്യ പാദം ഫെയനൂർദിന്റെ ഹോംഗ്രൗണ്ടിലാണ് നടക്കുന്നത്.
ഇന്റർ മിലാൻ Vs ഫെയനൂർദ്
ബുധൻ രാത്രി 11.15 pm മുതൽ
ബയേൺ മ്യൂണിക്ക് Vs ലെവർകൂസൻ
വ്യാഴം 1.30 am മുതൽ
ബെൻഫിക്ക Vs ബാഴ്സലോണ
വ്യാഴം 1.30 am മുതൽ
പി.എസ്.ജി Vs ലിവർപൂൾ
വ്യാഴം 1.30 am മുതൽ
സോണി ചാനൽ നെറ്റ്‌വർക്കിൽ ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |