SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

രഞ്ജി ട്രോഫി: കേരളത്തിന്റേത് വിജയസമാനനേട്ടമെന്ന് മുഖ്യമന്ത്രി

renji

തിരുവനന്തപുരം: രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീം വിജയസമാനമായ നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടാനുള്ള ചവിട്ടുപടിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് സംസ്ഥാന സർക്കാർ നൽകിയ ആദരവിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പരിചയസമ്പത്തും യുവത്വവും ചടുലതയും ഒത്തുചേർന്ന വിന്നിംഗ് കോംബോയാണ് ഇത്തവണത്തെ ടീമിലുണ്ടായിരുന്നത്. സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും ഈ സീസണിൽ 600 റൺസിലേറെയാണ് നേടിയത്. ക്യാപ്ടൻ സച്ചിൻ ബേബിയും എം.ഡി.നിധീഷും മികച്ച പ്രകടനം പുറത്തെടുത്തു. ജലജ് സക്‌സേനയും ആദിത്യ സർവതേയും ടീമിന്റെ വിജയങ്ങളിൽ നിർണായകമായി. മറുനാടൻ താരങ്ങളെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും അവരും കേരള സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രഞ്ജി റണ്ണറപ്പ് ട്രോഫി സച്ചിൻബേബി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഹയാത്ത് റീജിയൻസിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, എം.ബി.രാജേഷ്, പി.രാജീവ് , ജി.ആർ.അനിൽ, നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.സി.എ സെക്രട്ടറി വിനോദ്.എസ് കുമാർ, പ്രസിഡന്റ് ജയേഷ് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എം.എൽ.എമാർ കെ.സി.എ ഭാരവാഹികൾ, കളിക്കാരുടെ കുടുംബാംഗങ്ങൾ, മുൻ കേരള ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സമ്മാനമായി 4.5 കോടി

രഞ്ജിട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് പാരിതോഷികമായി 4.5 കോടി ലഭിക്കും. ബി.സി.സി.ഐ സമ്മാനമായി നൽകുന്നത് 3 കോടി രൂപയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്കും പരിശീലകർക്കും ടീം സ്റ്റാഫിനുമായി ഒന്നരകോടിയാണ് നൽകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RENJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360