SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 AM IST

സുനിൽ ഛെത്രി തിരിച്ചുവരുന്നു

sunil-chetri

മുംബയ്: അന്തരാഷ്ട്ര ഫുട്‌ബാളിൽനിന്നുള്ള വിരമിക്കൽ പിൻവലിച്ച് മുൻ നായകൻ സുനിൽ ഛെത്രി. 40 കാരനായ ഛെത്രി ഈ മാസം 25ന് എ.എഫ്‌.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയാണ് വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണു സൂപ്പർ താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജൂണിൽ കുവൈറ്റിനെതിരായ മത്സരത്തിലൂടെയാണ് ഛെത്രി വിരമിച്ചത്. തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌.സിക്കായി കളിക്കുകയാണ്. ബംഗളൂരു എഫ്‌സിക്കു വേണ്ടി ഈ സീസണില്‍ 12 ഗോളുകൾ നേടിയിട്ടുണ്ട്. ഛെത്രിയുടെ വിരമിക്കലിന് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീം മോശം പ്രകടനം ആവർത്തിച്ചതോടെ കോച്ച് ഇഗോർ സ്റ്റിമാക്കിനെയും പുറത്താക്കിയിരുന്നു. ടീമിന് തന്നെ ആവശ്യമാണെന്നതുകൊണ്ടാണ് തിരിച്ചുവരവെന്നാണ് ഛെത്രി പറയുന്നത്.

ഈമാസം 19 ന് മാലദ്വീപിനെതിരെ ഇന്ത്യ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ഛെത്രി ടീമിന്റെ ഭാഗമാകുമോയെന്ന് വ്യക്തമല്ല. 19 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ ഛെത്രി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SUNIL CHETRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360