
അന്റാലിയ : തുർക്കിയിൽ നടന്ന ലോകകപ്പ് ജിംനാസ്റ്റിക്സിൽ ഇന്ത്യൻ വനിതാ താരം പ്രണതി നായിക്കിന് വെങ്കലം. വോൾട്ട് ഇനത്തിലാണ് പ്രണതിയുടെ മെഡൽ. അമേരിക്കയുടെ ജെയ്‌ല ഹാംഗും ക്ളെയർ പീസുമാണ് യഥാക്രമം സ്വർണവും വെള്ളിയും നേടിയത്. ഈ വർഷത്തെ പ്രണതിയുടെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്. 2022ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന താരമാണ് പ്രണതി. ഈ വർഷം പ്രണതി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |