
തിരുവനന്തപുരം : കാനറ ബാങ്ക് ആൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മുത്തൂറ്റ് മൈക്രോഫിൻ ജേതാക്കളായി. ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് മുത്തൂറ്റ് കിരീടം നേടിയത്. ആദ്യം ബാറ്റുചെയ്ത തൃപ്പൂണിത്തുറ 46 ഓവറിൽ 266 റൺസിന് ആൾഔട്ടായപ്പോൾ മുത്തൂറ്റ് 39 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സഞ്ജയ് രാജ് പുറത്താകാതെ 154 റൺസ് നേടി. തൃപ്പൂണിത്തുറയുടെ ഗോവിന്ദ്. ഡി. പൈ പ്ളേയർ ഒഫ് ദ ടൂർണമെന്റായും സഞ്ജയ് രാജ് മാൻ ഒഫ് ദ ഫൈനലായും ടൂർണമെന്റിലെ ബെസ്റ്റ് ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |