SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

സ്വന്തം ദേശീയ റെക്കാഡ് തിരുത്തി ഗുൽവീർ സിംഗ്

gulveer

ന്യൂഡൽഹി : പുരുഷ വിഭാഗം 10000 മീറ്ററിലെ സ്വന്തം ദേശീയ റെക്കാഡ് തിരുത്തിയെഴുതി ഇന്ത്യൻ അത്‌ലറ്റ് ഗുൽവീർ സിംഗ്. കലിഫോർണിയയിലെ സാൻ യുവാൻ കാപിസ്ട്രാനോയിൽ നടന്ന ടെൻട്രാക്ക് ഫെസ്റ്റിവലിൽ 27 മിനിട്ട് 22 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗുൽവീർ പുതിയ റെക്കാഡിന് ഉടമയായത്. അഞ്ചുമാസം മുമ്പ് ജപ്പാനിൽ നടന്ന ഒരു മീറ്റൽ 27 മിനിട്ട് 14.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്ഥാപിച്ചിരുന്ന റെക്കാഡാണ് ഗുൽവീർ തിരുത്തിയത്. ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിരുന്ന താരമാണ് ആർമി ഉദ്യോഗസ്ഥനായ ഗുൽവീർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GULVEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360