SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 AM IST

ഡൽഹിക്ക് ജയം

d

ലക്‌നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്‌ന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പർ ജയ്‌ന്റ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. താൻ മുമ്പ് നയിച്ചിരുന്ന ക്ളബിനെതിരെ അവരുടെ തട്ടകത്തിൽ ചെന്ന് അർദ്ധസെഞ്ച്വറി നേടിയ കെ.എൽ രാഹുലും (57*),അഭിഷേക് പൊറേലും (51) 34 റൺസെടുത്ത ക്യാപ്ടൻ അക്ഷർ പട്ടേലുമാണ് ഡൽഹിക്ക് വിജയം നൽകിയത്.

ഓപ്പണർമാരായ എയ്‌ഡൻ മർ‌ക്രവും (33 പന്തിൽ 52), മിച്ചൽ മാർഷും (36 പന്തിൽ 45) നല്ല തുടക്കമാണ് ലക്‌നൗവിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.മർക്രത്തെ ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ കൈയിൽ എത്തിച്ച് ദുഷ്‌മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് എത്തിയവരിൽ ഇംപാക്‌ട് പ്ലെയറായെത്തിയ ആയുഷ് ബധോനിക്ക് (36) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. ഡേവിഡ് മില്ലർ 15 റൺസുമായി പുറത്താകാതെ നിന്നു. നിക്കോളാസ് പൂരൻ (9), അ‌ബ്‌ദുൾ സമദ് (2), റിഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി.4 വിക്കറ്റ് വീഴ്ത്തിയ ഡൽഹി പേസർ മുകേഷ് കുമാറാണ് ലക്‌നൗവിന്റെ റണ്ണൊഴുക്കിന് തടയിട്ടത്.

ഗുജറാത്ത് പിന്നേം മുന്നിൽ

കഴിഞ്ഞ ദിവസം ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ്റൈ​ഡേ​ഴ്സി​ന് ​എ​തി​രാ​യ​ ​​ ​മ​ത്സ​ര​ത്തി​ൽ​ 39​ ​റ​ൺ​സി​ന് ​വി​ജ​യി​ച്ച് ​ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സ് ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​ .​ ​ഈ​ഡ​ൻ​ ​ഗാ​ർ​ഡ​ൻ​സി​ൽ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​ന് ​ഇ​റ​ങ്ങി​യ​ ​ഗു​ജ​റാ​ത്ത് ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്‌​‌​ട​ത്തി​ൽ​ 198​ ​റ​ൺ​സ് ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​മ​റു​പ​ടി​ 159​/8​ ​ലൊ​തു​ങ്ങി.​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ശു​ഭ്മാ​ൻ​ ​ഗി​ല്ലും​ ​(90​)​ ​സാ​യ് ​സു​ദ​ർ​ശ​നും​ ​(52​)​ ​ഓ​പ്പ​ണിം​ഗി​ൽ​ 74​ ​പ​ന്തു​ക​ളി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 114​ ​റ​ൺ​സാ​ണ് ​ഗു​ജ​റാ​ത്തി​നെ​ ​മി​ക​ച്ച​ ​സ്കോ​റി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ 41​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​നി​ന്ന​ ​ജോ​സ് ​ബ​ട്ട്‌​ല​റും​ ​ടീ​മി​ന് ​ക​രു​ത്താ​യി.

ഇന്നലത്തെ മത്സരത്തിന് മുമ്പുള്ള നില

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360