SignIn
Kerala Kaumudi Online
Friday, 23 October 2026 10.22 PM IST

കൊൽക്കത്തയുടെ വഴി മുടക്കി ചെന്നൈ

ipl

കൊൽക്കത്ത : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ഈഡൻ ഗാർഡൻസിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ആറുവിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ ചെന്നൈ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ശേഷിക്കേ ലക്ഷ്യത്തിലെത്തി. ഉർവിൽ പട്ടേൽ (31), ഡെവാൾഡ് ബ്രെവിസ് (52), ശിവം ദുബെ (45), ജഡേജ (19), ധോണി (17*) എന്നിവരാണ് ചെന്നൈയുടെ ചേസിംഗിന് ചുക്കാൻ പിടിച്ചത്.

ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ (11) രണ്ടാം ഓവറിൽ നഷ്ടമായശേഷം അജിങ്ക്യ രഹാനെയും (48) സുനിൽ നരെയ്നും (26) ചേർന്നാണ് കൊൽക്കത്തയെ മുന്നോട്ടുനയിച്ചത്.ഏഴാം ഓവറിൽ നൂർ അഹമ്മദ് നരെയ്നെയും പകരമിറങ്ങിയ ആൻഗ്രിഷ് രഘുവംശിയേയും (1) പുറത്താക്കി. നരെയ്നെ സ്റ്റംപ് ചെയ്ത ധോണി ആൻഗ്രിഷിനെ ക്യാച്ചെടുക്കുകയായിരുന്നു. 13-ാം ഓവറിൽ രഹാനെയെ ജഡേജ പുറത്താക്കിയശേഷം ആന്ദ്രേ റസലും(38), മനീഷ് പാണ്ഡെയും (36*) ചേർന്നാണ് മുന്നോട്ടുനയിച്ചത്.

സീസണിലെ 12 മത്സരങ്ങളിൽ ചെന്നൈയുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ആറുപോയിന്റുള്ള ചെന്നൈ അവസാന സ്ഥാനത്ത് തുടരുകയാണ്. 12 മത്സരങ്ങളിൽ 11പോയിന്റുള്ള കൊൽക്കത്ത ആറാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരം

പഞ്ചാബ് Vs ഡൽഹി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360