
കോട്ടയം : ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ ജോർജിയൻ താരം ലെവാൻ പാൻസുലൈയ എട്ടര പോയിന്റോടെ ചാമ്പ്യനായി.കിർഗിസ്താന്റെ ടെജിൻ സെമിതേയ് രണ്ടാം സ്ഥാനവും അർമേനിയായുടെ ഗ്രിഗോറിയൻ കരെൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം മൂന്ന് ലക്ഷം,രണ്ട് ലക്ഷം,ഒന്നരലക്ഷം രൂപ പ്രൈസ്മണിയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ലഭിച്ചു.
മലയാളി താരങ്ങളിൽ പൊതുവിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോട്ടയത്തിന്റെ സഞ്ജയ് എസ്.പിള്ള ഏഴ് പോയിന്റോടെ എഴുപതിനായിരം രൂപാ നേടി. തൃശുരിന്റെ അഹസ്.ഇ.യു. ആറര പോയിന്റോടെ അൻപതിനായിരം കരസ്ഥമാക്കി. ഏറ്റവും നല്ല മലയാളി വനിതാ താരത്തിനുള്ള സമ്മാനം തിരുവനന്തപുരത്തിന്റെ ദിവി ബിജേഷ് നേടി. ഏറ്റവും നല്ല കേരള കളിക്കാരുടെ സമ്മാനം യഥാക്രമം ഡാനിയേൽ അജീഷ്, ക്രിസ്റ്റി ജോർജി, സഫൽ ഫസിൽ എന്നിവർ നേടി. 2200 റേറ്റിംഗിന് താഴെയുള്ളവരുടെ മൂന്നാം സ്ഥാനം ജെ.പി. കരൺ നേടി. 1999 താഴെ റേറ്റിംഗുള്ളവരുടെ വിഭാഗത്തിൽ മുൻ സംസ്ഥാന ചാമ്പ്യൻ ഒ.ടി. അനിൽ കുമാർ രണ്ടാം സ്ഥാനം നേടി. ഏറ്റവും നല്ല കോട്ടയം താരമായി രജത് രഞ്‌ജിത് സമ്മാനം കരസ്ഥമാക്കി.16 രാജ്യങ്ങളിൽ നിന്ന് രണ്ട് കാറ്റഗറികളിലായി എഴുന്നൂറിലധികം കളിക്കാർ മത്സരത്തിൽ പങ്കെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |