SignIn
Kerala Kaumudi Online
Friday, 23 October 2026 3.31 PM IST

ക്രിസ്റ്റ്യാനോ സൗദി വിട്ടേക്കും

cristiano

റിയാദ് : കോച്ചുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ സൗദി ക്ളബ് അൽ നസ്ർ വിടുമെന്ന് സൂചന. കഴിഞ്ഞ ദിവസം നിർണായകമത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ വിട്ടുനിന്നത് കോച്ച് സ്റ്റെഫാനോ പിയോളിയുമായുള്ള ഉടക്ക്കാരണമാണെന്നാണ് വാർത്തകൾ. എന്നാൽ നേരിയ പരിക്കാണ് കാരണമെന്ന് ക്ളബ് അറിയിച്ചിട്ടുണ്ട്.

ക്ലബ്ബുമായി കരാർ പുതുക്കുന്നതിന് പിയോളിയെയും സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും പുറത്താക്കണമെന്ന് ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്. വമ്പൻ തുകയ്ക്ക് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചെങ്കിലും അൽ നസ്‌റിന് ശ്രദ്ധേയമായ കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ താരം അസംതൃപ്തനുമാണ്. അതേസമയം ക്രിസ്റ്റ്യാനോയില്ലാതെ കഴിഞ്ഞദിവസം കളത്തിലിറങ്ങിയ അൽ നസ്ർ ലീഗിൽ അൽ അഖ്ദൂദിനെ 9-0ത്തിന് തകർത്തു. സാദിയോ മാനെ നാലുഗോളുമായി തിളങ്ങി. ലീഗിൽ 63 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ടീം. 74 പോയിന്റുമായി അൽ ഇത്തിഹാദ് കിരീടത്തിലേക്ക് നീങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRISTIANO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360