SignIn
Kerala Kaumudi Online
Friday, 23 October 2026 6.19 AM IST

സൗത്ത്സോൺ അത്‌ലറ്റിക്സ് ഇന്നുമുതൽ ഗുണ്ടൂരിൽ

southzone-athletics

കേരളത്തെ ജാനിസും അഷ്ഫഖും നയിക്കും

ഗുണ്ടൂർ : 36-ാമത് സൗത്ത്സോൺ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ തുടക്കമാകും. 57 വീതം ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന കേരള ടീമിനെ ജാനിസ് ട്രീസ റെജിയും മുഹമ്മദ് അഷ്ഫഖും നയിക്കും.ഇന്ന് വൈകിട്ടാണ് മാർച്ച് പാസ്റ്റ് ഉൾപ്പടെയുള്ള ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ.

സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.സി പിള്ള,ട്രഷറർ കെ.രാമചന്ദ്രൻ, ചീഫ് കോച്ച് ആർ. ജയകുമാർ, പരിശീലകരായ സി. വിനയചന്ദ്രൻ,ഷംനാദ്,സി. സബിത എന്നിവരടങ്ങിയ ഒഫിഷ്യൽ സംഘവും ടീമിനോടൊപ്പമുണ്ട്. കെ.രാമചന്ദ്രനാണ് ടീം മാനേജർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SOUTHZONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360