SignIn
Kerala Kaumudi Online
Friday, 23 October 2026 5.09 PM IST

ഛത്തിസ്ഗഡിനെ തകർത്ത് കേരളം

cricket

ലക്നൗ: സെയ്ദ് മുഷ്താഖ് അലി ട്വന്റി- 20 ടൂർണമെന്റിൽ ഛത്തിസ്ഗഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത ഛത്തിസ്ഗഡിനെ 19.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടാക്കിയശേഷം 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് സഞ്ജുവും സംഘവും ലക്ഷ്യത്തിലെത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കേരള പേസർ കെ.എം ആസിഫാണ് പ്ലെയർ ഓഫ് ദി മാച്ച്. അങ്കിത് ശർമ്മയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്ടൻ സഞ്ജു സാംസണും (15 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 43 റൺസ് ) രോഹൻ കുന്നുമ്മലും ( 17 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 33 ) ചേർന്ന് തകർപ്പൻ തുടക്കം നൽകി. ഇരുവരും ചേർന്ന് 26 പന്തുകളിൽ 72 റൺസടിച്ച് വിജയത്തിന് അടിത്തറയിട്ടു. സൽമാൻ നിസാർ 16ഉം വിഷ്ണു വിനോദ് 22ഉം റൺസുമായി പുറത്താകാതെ നിന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360