SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

ഇന്ത്യൻവെൽസ് കിരീടം സിന്നറിനും സബലേങ്കയ്ക്കും

sabalenka

കലിഫോർണിയ : ഇന്ത്യൻവെൽസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ യാന്നിക്ക് സിന്നറും വനിതാ വിഭാഗത്തിൽ അര്യാന സബലേങ്കയും ജേതാക്കളായി. ഫൈനലിൽ സിന്നർ 7-6(6), 7-6 (4)ന് റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെയാണ് തോൽപ്പിച്ചത്. രണ്ടാം സെറ്റിൽ 0-4ന് പിന്നിട്ടുനിന്നശേഷം ഏഴ് പോയിന്റുകൾ തുടർച്ചയായി നേടിയാണ് ഇറ്റാലിയൻ താരമായ സിന്നർ മത്സരം പിടിച്ചെടുത്തത്. ഒരു സെറ്റുപോലും കൈവിടാതെയാണ് സിന്നറിന്റെ കിരീടനേട്ടം.

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ തന്നെ തോൽപ്പിച്ചിരുന്ന എലേന റൈബാക്കിനയെയാണ് ഇന്ത്യൻ വെൽസ് ഫൈനലിൽ സബലേങ്ക കീഴടക്കിയത്.മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരിൽ 3-6,6-3,7-6 എന്ന സ്കോറിനായിരുന്നു സബലേങ്കയുടെ ജയം. സബലേങ്കയുടെ ആദ്യ ഇന്ത്യൻവെൽസ് കിരീ‌ടമാണിത്. 2023ലെ ഫൈനലിൽ ഇവിടെ എലേന സബലേങ്കയെ തോൽപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SABALENKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360