SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

റഫീഞ്ഞയ്ക്ക് ഹാട്രിക്ക് അഞ്ചടിച്ച ബാഴ്സ നാലടി മുന്നിൽ

raphinha

ബാഴ്സലോണ : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ച ബാഴ്സലോണ എഫ്.സി പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ നാലുപോയിന്റ് മുന്നിലെത്തി. ഹാട്രിക്ക് നേടിയ നായകൻ റഫീഞ്ഞയാണ് ബാഴ്സയ്ക്ക് തകർപ്പൻ വിജയമൊരുക്കിയത്.

ബാഴ്സയുടെ തട്ടകമായ ക്യാംപ് നൗവിൽ നടന്ന മത്സരത്തിൽ 9,21,51 മിനിട്ടുകളിലായാണ് റഫീഞ്ഞ സ്കോർ ചെയ്തത്. റഫീഞ്ഞയുടെ ആദ്യ രണ്ടുഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. 38-ാം മിനിട്ടിൽ ഡാനി ഓൾമോയും 60-ാം മിനിട്ടിൽ യാവോ കാൻസെലോയുമാണ് മറ്റ് സകോറർമാർ. ആദ്യ പകുതിയു‌ടെ ഇൻജുറി ‌ടൈമിൽ ഒസോയും രണ്ടാം പകുതിയു‌ടെ ഇൻജുറി ‌ടൈമിൽ ജിബ്‌രീൽ സോയും സെവിയ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തു.

ഈ വിജയത്തോടെ ബാഴ്സയ്ക്ക് 28 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, RAPHINHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360