SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.45 AM IST

ഒപ്പം പിടിച്ച് കിവീസ്

kiwis-cricket

രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയെ 68 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ്

ഹാമിൽട്ടൺ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിലെ തോൽവിക്ക് പകരം വീട്ടി ന്യൂസിലാൻഡ്.ഇന്നലെ രണ്ടാം

ട്വന്റി-20യിൽ കിവീസ് 68 റൺസിന് ജയിച്ചതോട‌െ അഞ്ചുമത്സര പരമ്പര 1-1ന് തുല്യതയിലായി.

ഹാമിൽട്ടണിൽ ആദ്യം ബാറ്റ് ചെയ്ത് 175/6 എന്ന സ്കോർ ഉയർത്തിയ കിവീസിനുമുന്നിൽ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 107 റൺസിന് ആൾഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനായി 49 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 60 റൺസ് നേടിയ ഓപ്പണർ ഡെവോൺ കോൺവേയ്‌യാണ് തിളങ്ങിയത്. നിക്ക് കെല്ലി (21), ക്യാപ്ടൻ മിച്ചൽ സാന്റ്നർ (20),കോൾ മക്കോഞ്ചി (18*), ക്ളാർക്ക്സൺ (26*) എന്നിവരുടെ പരിശ്രമമവും തുണയായി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബീൻ സീയേഴ്സും ലോക്കീ ഫെർഗൂസനും ചേർന്നാണ്

ചുരുട്ടിയത്. സാന്റ്നർ രണ്ട് വിക്കറ്റും മക്കോഞ്ചിയും നീഷവും ഓരോ വിക്കറ്റും നേടി. ഏഴാമനായിറങ്ങി 12 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സുമടിച്ച ജോർജ് ലിൻഡെയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.വിയാൻ മുൾഡർ(16),

എസ്റ്റർ്യഹൂസൻ (8), ടോണി ഡി സോർസി (1),റൂബിൻ ഹെർമാൻ (19), ജാസൺ സ്മിത്ത് (12) തുടങ്ങിയ മുൻനിരക്കാർ തീർത്തും നിരാശപ്പെടുത്തിയതോടെയാണ് ദക്ഷിണാഫ്രിക്ക തകർന്നത്.

ഡെവോൺ കോൺവേയ്‌യാണ് പ്ളേയർ ഒഫ് ദ മാച്ച്. മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച ഓക്‌ലാൻഡിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360