SignIn
Kerala Kaumudi Online
Thursday, 25 June 2026 8.42 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് കണ്ണും നട്ട് ബാഴ്സയും ബയേണും

ucl

ബാഴ്സലോണയ്ക്കും ബയേൺ മ്യൂണിക്കിനും ഇന്ന് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ

ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡും ഇറങ്ങുന്നു.

ആദ്യ പാദത്തിൽ ഇംഗ്ളീഷ് ക്ളബ് ന്യൂകാസിൽ യുണൈറ്റഡിനോട് 1-1ന് സമനിലയിൽ പിരിഞ്ഞിരുന്ന ബാഴ്സലോണ ഇന്ന് സ്വന്തം തട്ടകത്തിലാണ് കളിക്കാനിറങ്ങുന്നത്.കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ സെവിയ്യയെ 5-2ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ. മറ്റൊരു ആദ്യ പാദത്തിൽ 6-1ന് ഇറ്റാലിയൻ ക്ളബ് അറ്റ്‌ലാന്റയെ തോൽപ്പിച്ചിരുന്ന ബയേൺ മ്യൂണിക്കും ഇന്ന് സ്വന്തം തട്ടകത്തിൽ രണ്ടാം പാദത്തിനിറങ്ങും. ഇന്ന് സമനിലയായാലും ചെറിയ മാർജിനിലെ തോൽവിയായാലും ബയേണിന് ക്വാർട്ടർ ഉറപ്പാണ്.

ആദ്യപാദത്തിൽ 5-2ന് ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിനെ തോൽപ്പിച്ചിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് ഇന്ന് രണ്ടാം പാട്ടത്തിനായി എതിരാളികളുടെ ഗ്രൗണ്ടിലെത്തുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന് ഈ രണ്ടാം പാദം നിർണായകമാണ്. ആദ്യ പാദത്തിൽ തുർക്കി ക്ളബ് ഗലറ്റസറിയുമായി ഏകപക്ഷീയമായ ഒരു ഗോളിന് ലിവർപൂൾ തോറ്റിരുന്നു. ഇന്ന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം.

ഇന്നത്തെ മത്സരങ്ങൾ

ബാഴ്സലോണ Vs ന്യൂകാസിൽ (11.15 pm മുതൽ)

ആദ്യപാദം :ബാഴ്സ 1- ന്യൂ കാസിൽ 1

ടോട്ടൻഹാം Vs അത്‌ലറ്റിക്കോ മാഡ്രിഡ് (രാത്രി 1.30 മുതൽ)

ആദ്യപാദം :അത്‌ലറ്റിക്കോ 5- ടോട്ടൻഹാം 2

ലിവർപൂൾ Vs ഗലറ്റസറി (രാത്രി 1.30 മുതൽ)

ആദ്യപാദം : ഗലറ്റസറി 1- ലിവർപൂൾ 0

ബയേൺ Vs അറ്റലാന്റ (രാത്രി 1.30 മുതൽ)

ആദ്യപാദം :ബയേൺ 6- അറ്റലാന്റ 1

സോണി ടെൻ ചാനലിൽ ലൈവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360