SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.01 AM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായികമേള: പട്ടാമ്പി ആർ.സി മുന്നിൽ

padam

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സംസ്ഥാന കായികമേളയിൽ പട്ടാമ്പി റീജിയണൽ സെന്റർ (ആർ.സി) ആധിപത്യം തുടരുന്നു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സമാപിച്ച അത്‌ലറ്റിക് മീറ്റിലും പട്ടാമ്പി ആർ.സി മികവ് പുലർത്തി. പട്ടാമ്പി എസ്.എൻ.ജി.എസ്. കോളേജിന്റെ കരുത്തിലാണ് ട്രാക്കിലും ഫീൽഡിലും പട്ടാമ്പി ആർ.സി കുതിച്ചത്.

തൃപ്പൂണിത്തുറ ആർ.സിയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം ഹെഡ്ക്വാർട്ടേഴ്സ് ആർ.സി മൂന്നാം സ്ഥാനത്തും കോഴിക്കോട് ആർ.സി നാലാം സ്ഥാനത്തുമാണ്.

പഠനകേന്ദ്രങ്ങളിൽ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജാണ് മുന്നിൽ. എറണാകുളം മഹാരാജാസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നീ പഠനകേന്ദ്രങ്ങളാണ് യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ.

കിക്കോഫ് ഇന്ന്
എറണാകുളം അംബേദ്കർ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് കിക്കോഫ്. 34 ടീമുകൾ മാറ്റുരയ്ക്കും.

ഇടവേളയ്ക്ക് ശേഷം ട്രാക്കിൽ
വിസ്മയം; ട്രിപ്പിൾ ഗോൾഡടിച്ച് ജിഷ

കൊച്ചി: വ്യക്തിഗത ചാമ്പ്യൻപട്ടം തൂക്കിയ ടി.കെ. ജിഷ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ട്രാക്കിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. 40-55 വയസ് വിഭാഗത്തിലാണ് കാസർകോട് ഗവ. കോളേജ് പഠനകേന്ദ്രത്തിലെ മൂന്നാം വർഷ ബി.എ. സോഷ്യോളജി വിദ്യാർത്ഥിനി മിന്നിയത്. 100 മീറ്റർ, 200 മീറ്റർ ഓട്ടം, ലോംഗ്ജമ്പ് എന്നിവയിൽ സ്വർണ്ണവും വെങ്കലം നേടിയ റിലേ ടീമിലും 42കാരി അംഗമായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളകളിലും കണ്ണൂർ സർവകലാശാലാ ഇന്റർ കോളേജ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നഗരസഭാ ജീവനക്കാരനായ ഭർത്താവും പ്ലസ്ടു വിദ്യാർത്ഥിയായ മകനുമാണ് ജിഷയുടെ കായികയാത്രയിലെ കരുത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360