SignIn
Kerala Kaumudi Online
Saturday, 27 June 2026 9.04 AM IST

 ശ്രീനാരായണഗുരു ഓപ്പൺ യൂണി. മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് പഠനകേന്ദ്രം ഫുട്ബോൾ ചാമ്പ്യന്മാർ

padam

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് പഠനകേന്ദ്രത്തിന്. വാശിയേറിയ മത്സരത്തിൽ എസ്.എൻ.ജി.എസ് പട്ടാമ്പിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ 4-3.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിശ്ചിതസമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കണ്ടെത്താനായില്ല. എറണാകുളം മഹാരാജാസ് കോളേജ് പഠനകേന്ദ്രം ടീമാണ് സെക്കൻഡ് റണ്ണറപ്പ്. സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ജി. സുഗുണൻ സമ്മാന ദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360