SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

മാഡ്രിഡ് മാസ്റ്റേഴ്സിൽ വിന്നറായി സിന്നർ

sinner

മാഡ്രിഡ് : കഴിഞ്ഞദിവസം നടന്ന മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നിസ് ഫൈനലിൽ വിജയിച്ച് ലോക ഒന്നാം നമ്പർ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർ. 6-1,6-2 എന്ന സ്കോറിന് അലക്സിസ് സ്വരേവിനെ തോൽപ്പിച്ച സിന്നർ തുടർച്ചയായി അഞ്ച് എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കാഡും സ്വന്തമാക്കി. കഴിഞ്ഞ വർഷം നടന്ന പാരീസ് മാസ്റ്റേഴ്സിലും ഈ വർഷം നടന്ന ഇന്ത്യൻവെൽസ്,മയാമി, മോണ്ടികാർലോ മാസ്റ്റേഴ്സ് ടൂർണമെന്റുകളിലും സിന്നറാണ് കിരീ‌ടമുയർത്തിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360