SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.57 AM IST

ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനോട്

isl

കൊച്ചി : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. ഈ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ 12-ാമത്തെ മത്സരമാണിത്. ഇതുകൂടാതെ അടുത്ത ഞായറാഴ്ച എഫ്.സി ഗോവയ്ക്ക് എതിരെ ഒരു മത്സരം മാത്രമാണ് ബ്ളാസ്റ്റേഴ്സിന് പ്രാഥമിക റൗണ്ടിൽ ശേഷിക്കുന്നത്. മൂന്ന് ജയവും രണ്ട് സമനിലകളും ആറു തോൽവികളുമായി 11 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് 14 ടീമുകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇതുവരെ ഒരു കളിപോലും ജയിക്കാത്ത മൊഹമ്മദൻസ് മൂന്നുസമനിലകളുടെ മൂന്ന് പോയിന്റുമായി 14-ാം സ്ഥാനത്തും. ശേഷിക്കുന്ന രണ്ട് കളികൾ ജയിച്ചാലും ബ്ളാസ്റ്റേഴ്സിന് പ്ളേഓഫിലേക്ക് എത്താനാകുമെന്ന് ഉറപ്പില്ല.പുതിയ കോച്ച് ആഷ്ലി വെസ്റ്റ്‌വുഡിന് കീഴിൽ ഇറങ്ങിയ അവസാന നാലുമത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KERALA BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360