
പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചും നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ കോക്കോ ഗോഫും മൂന്നാം റൗണ്ടിൽ പുറത്തായി. ബ്രസീലിയൻ താരം ജാവോ ഫോൺസെക്ക 5സെറ്ര് നീണ്ട പോരാട്ടത്തിലാണ് ജോക്കോയെ വീഴ്ത്തിയത്. സ്കോർ: 6-4,6-4.4-6.7-5,7-5.
കോക്കോയെ ഓസ്ട്രിയൻ താരം അനസ്താസിയ പോട്ടോപ്പോവയാണ് അട്ടിമറിച്ചത്. സ്‌കോർ: 4-6,7-6,6-4.
ഇംഗ്ലണ്ടിന് ജയം
ഗ്ലൗസെസ്‌റ്റർഷെയർ: വനിതാ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 26 റൺസിന് തോറ്റു. സ്കോർ: ഇംഗ്ലണ്ട് 168/5, ഇന്ത്യ 142/9. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിലാണിപ്പോൾ.
ലോകചാമ്പ്യൻമാരെ വീഴ്‌ത്തി സാത്വികും ചിരാഗും
സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്റണിൽ പുരുഷ ഡബിൾസ് സെമിയിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം നിലവിലെ ലോകചാമ്പ്യൻമാരും ഒന്നാം റാങ്കുകാരുമായ കൊറിയയുടെ കിം വോൺ ഹോ- സിയോ സുംഗ് ജെ സഖ്യത്തെ വീഴ്‌ത്തി ഫൈനലിലെത്തി. സ്കോർ: 21-19,21-18.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില- തനിഷ ക്രാസ്റ്റോ സഖ്യം സെമി ഫൈനലിൽ തോറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |