SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.30 AM IST

പരസ്യക്കാർ വൈഭവിന് പിന്നാലെ

vaibhav

ജയ്പുർ : തന്റെ രണ്ടാമത്തെ മാത്രം ഐ.പി.എൽ സീസണിനിറങ്ങി വിസ്മയമായി മാറിയ 15വയസുകാരൻ വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ പരസ്യക്കമ്പനിക്കാരുടെ പ്രിയതാരം. ലോകക്രിക്കറ്റിൽ തരംഗം തീർക്കുന്ന വൈഭവിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നിട്ടു.പ്രമുഖ കമ്പനികളെല്ലാം പരസ്യചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ വൈഭവിന് പിറകേയാണ്. ഇതോടെ ഈ രംഗത്തുനിന്നുള്ള പ്രതിഫലവും വൈഭവ് ഉയർത്തിയിട്ടുണ്ട്.നേരത്തേ ഒരു കോടി രൂപയായിരുന്നു പ്രതിഫലം.ഇത് രണ്ട് കോടിയിലേറെയാക്കിയെന്നാണ് റിപ്പോർട്ടുകൾ. വൈഭവിന്റെ മാതാപിതാക്കളാണ് ബ്രാൻഡിംഗുമായി ബന്ധപ്പെട്ട കൈകാര്യങ്ങൾ നോക്കുന്നത്.

രാജസ്ഥാൻ റോയൽസിനായി 16 ഇന്നിംഗ്സുകളിൽ ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറിയുമടക്കം 776 റൺസാണ് നേടിയത്. വൈഭവിനാണ് ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പ്. ടൂർണമെന്റിലെ മോസ്റ്റ് വാല്യുബിൾ പ്ളേയറും എമേർജിംഗ് പ്ളേയറും വൈഭവ് തന്നെ. 72 സിക്സുകളും 63 ഫോറുകളും പറത്തിയതിന് സൂപ്പർ സ്ട്രൈക്കർ, സൂപ്പർ സിക്സ് അവാർഡുകളുംകൂടിയെത്തി. സൂപ്പർ സ്ട്രൈക്കർക്കുള്ള സമ്മാനമായി ഒരു പുതിയ ടാറ്റ സിയറ കാറാണ് വൈഭവിന് ലഭിച്ചത്. പക്ഷേ 18 വയസ് തികയാതെ ഈ കാറോടിക്കാൻ താരത്തിന് കഴിയില്ല. ആകെ 45 ലക്ഷം രൂപയും കാറുമാണ് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360